ആനക്കൂട്ടത്തിന് മുന്നില്‍ സെല്‍ഫി 'പിടിത്തം'; പാഞ്ഞടുത്തു, ജീവനും കൊണ്ടോടി യുവാക്കള്‍- വീഡിയോ

റോഡുകളില്‍ ആനക്കൂട്ടമിറങ്ങുന്നത് പതിവാണ്
യുവാക്കള്‍ക്ക് നേരെ പാഞ്ഞടുക്കുന്ന ആനക്കൂട്ടത്തിന്റെ ദൃശ്യം
യുവാക്കള്‍ക്ക് നേരെ പാഞ്ഞടുക്കുന്ന ആനക്കൂട്ടത്തിന്റെ ദൃശ്യം

നത്തിന് സമീപമുള്ള റോഡിലൂടെ കടന്നുപോകുമ്പോള്‍ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന വിധത്തില്‍ ഹോണ്‍ മുഴക്കാനോ സെല്‍ഫി എടുക്കാനോ മറ്റും ശ്രമിക്കരുത് എന്നാണ് വനംവകുപ്പിന്റെ നിര്‍ദേശം. ഇങ്ങനെ വന്യമൃഗങ്ങളെത്തുമ്പോള്‍ അവയില്‍ നിന്നും നിശ്ചിത അകലം പാലിച്ച് വാഹനങ്ങള്‍ നിര്‍ത്തിയിടണമെന്നും വനംവകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു.എന്നാല്‍ ഈ നിര്‍ദേശങ്ങളൊക്കെയും കാറ്റില്‍പ്പറത്തുകയാണ് പല ആളുകളുടെയും പതിവ്. അത്തരമൊരു സംഭവത്തിന്റെ ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.

റോഡുകളില്‍ ആനക്കൂട്ടമിറങ്ങുന്നത് പതിവാണ്.  അങ്ങനെ റോഡ് മുറിച്ച് കടക്കാനെത്തിയ ആനക്കൂട്ടത്തിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാക്കളെ വിരട്ടിയോടിക്കുന്ന ആനകളുടെ ദൃശ്യമാണ് വൈറലാകുന്നത്.ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് ഈ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. 

കുട്ടിയാനകള്‍ അടക്കമുള്ള ആനകളുടെ സംഘത്തിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാനായിരുന്നു യുവാക്കളുടെ ശ്രമം. ആദ്യം ആനകള്‍ ഇതത്ര കാര്യമാക്കിയില്ലെങ്കിലും യുവാക്കള്‍ സെല്‍ഫിയെടുക്കുന്നത് തുടര്‍ന്നതോടെ ആനകള്‍ ഇവര്‍ക്കുനേരെ പാഞ്ഞെത്തുകയായിരുന്നു. ഇതോടെ സെല്‍ഫി എടുക്കുന്നത് നിര്‍ത്തി യുവാക്കള്‍ ജീവനും കൊണ്ടോടി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com