യു യു ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് 

ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി സുപ്രീം കോടതി ജഡ്ജി യു യു ലളിതിനെ നിയമിച്ചു
ജസ്റ്റിസ് ലളിത് ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്‌ക്കൊപ്പം/ എഎന്‍ഐ
ജസ്റ്റിസ് ലളിത് ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്‌ക്കൊപ്പം/ എഎന്‍ഐ

ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി സുപ്രീം കോടതി ജഡ്ജി യു യു ലളിതിനെ നിയമിച്ചു. നിയമന ഉത്തരവില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു. ഈ മാസം 27ന് യു യു ലളിത് ചുമതലയേല്‍ക്കും.

ഇന്ത്യയുടെ 49-ാം ചീഫ് ജസ്റ്റിസ് ആണ് ഉദയ് ഉമേഷ് ലളിത് എന്ന യു യു ലളിത്. ഇദ്ദേഹം നവംബര്‍ 8ന് വിരമിക്കും. 74 ദിവസം പദവിയില്‍ ഉണ്ടാകും. നിലവിലെ ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഓഗസ്റ്റ് 26ന് വിരമിക്കും.

ചീഫ് ജസ്റ്റിസ് സ്ഥാനത്തേയ്ക്ക് ജസ്റ്റിസ് യു യു ലളിതിന്റെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് നിര്‍ദേശിച്ചത്. അഭിഭാഷകവൃത്തിയില്‍ നിന്നും നേരിട്ട് ന്യായാധിപനായി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു യു ലളിത്. 

1971 ല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എസ് എം സിക്രിയാണ് ആദ്യത്തെയാള്‍. മഹാരാഷ്ട്ര സ്വദേശിയാണ് ജസ്റ്റിസ് യുയു ലളിത്. 2014 ഓഗസ്റ്റ് 13 നാണ് ജസ്റ്റിസ് യു യു ലളിതിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്. അതിനു മുമ്പ് സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകനായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com