പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കോവിഡ്; വീട്ടില്‍ നിരീക്ഷണത്തില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th August 2022 11:21 AM |
Last Updated: 22nd February 2023 04:19 PM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്ന് പ്രിയങ്ക ട്വിറ്ററിലൂടെ അറിയിച്ചു. ഇത് രണ്ടാം തവണയാണ് പ്രിയങ്കയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് നേരത്തെ രോഗബാധിതയായത്.
'ഇന്ന് വീണ്ടും കോവിഡ് പോസിറ്റിവായി. പ്രോട്ടോകോള്‍ പാലിച്ച് വീട്ടില്‍ നിരീക്ഷണത്തിലാണെന്ന്'- പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
Tested positive for covid (again!) today. Will be isolating at home and following all protocols.
— Priyanka Gandhi Vadra (@priyankagandhi) August 10, 2022
അതേസമയം, ശാരീരിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി രാജസ്ഥാനിലെ അല്‍വാറിലേക്കുള്ള യാത്ര റദ്ദാക്കി. അഭിഷേക് മനു സിങ്‌വി, പവന്‍ ഖേര തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോവിഡ് സ്ഥിരികരിച്ചിട്ടുണ്ട്. നേരത്തെ ജൂണ്‍ ആദ്യവാരത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ബിഹാറില്‍ വിശാല സഖ്യസര്‍ക്കാര്‍ അധികാരത്തിലേക്ക്; നിതീഷിന്റെ സത്യപ്രതിജ്ഞ ഇന്ന്
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ