ഡല്‍ഹിയില്‍ കോവിഡിന്റെ പുതിയ വകഭേദം; സാമ്പിളുകളില്‍ ഭൂരിഭാഗവും ഒമൈക്രോണ്‍ ബിഎ 2; തീവ്രവ്യാപന ശേഷി

ഒമൈക്രോണ്‍ ഉപവകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ സാമ്പിളുകള്‍ ജനോം സ്വീകന്‍സിങിനായി അയച്ചിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. പഠനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നിന്ന് ശേഖരിച്ച ഭൂരിഭാഗം സാമ്പിളുകളിലും ഒമൈക്രോണ്‍ ഉപ വകഭേദമാണ് സ്ഥിരീകരിച്ചത്. എല്‍എന്‍ജെപി ആശുപത്രിയാണ് പഠനത്തിന്റെ ഭാഗമായി സാമ്പിളുകള്‍ ശേഖരിച്ചത്. 

ശേഖരിച്ച സാമ്പിളുകളില്‍ പകുതിയില്‍ അധികവും ഒമൈക്രോണ്‍ ഉപവകഭേദമായ ബിഎ 2 ആണ് കണ്ടെത്തിയത്. ഒമൈക്രോണ്‍ ഉപവകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ സാമ്പിളുകള്‍ ജനോം സ്വീകന്‍സിങിനായി അയച്ചിട്ടുണ്ട്. ഈയാഴ്ച ഫലം വരുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 90 സാമ്പിളുകളാണ് പഠനത്തിനായി ശേഖരിച്ചത്. 

തീവ്രവ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. പുതിയ വകഭേദം കണ്ടെത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വൈറസ് ബാധിച്ചാല്‍ തന്നെ അഞ്ച്- ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗ മുക്തി നേടുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

ഒഗസ്റ്റ് ഒന്നിനും പത്തിനും ഇടയില്‍ ഡല്‍ഹിയില്‍ 19,760 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത്രയും ദിവത്തിനിടയില്‍ രോഗികളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. 

ഇന്നലെ കോവിഡ് ബാധിച്ച് തലസ്ഥാനത്ത് എട്ട് പേരാണ് മരിച്ചത്. 180 ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ മരണവും ഇന്നലെയാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,146 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com