പശുക്കടത്ത് കേസ്; തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വീടു വളഞ്ഞ് അറസ്റ്റ് ചെയ്ത് സിബിഐ, എത്തിയത് സിആര്‍പിഎഫ് സന്നാഹങ്ങേളോടെ

പ്രാദേശികമായി വലിയ ജനപിന്തുണയുള്ള നേതവാണ് അനുബ്രത മൊണ്ടാല്‍. വീടിന്റെ എല്ലാ വാതിലികളും അടച്ച ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
അനുബ്രത മൊണ്ടാലിനെ സിബിഐ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നു/എഎന്‍ഐ
അനുബ്രത മൊണ്ടാലിനെ സിബിഐ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നു/എഎന്‍ഐ

കൊല്‍ക്കത്ത: പശുക്കടത്ത് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുബ്രത മൊണ്ടാലിനെ സിബിഐ അറസ്റ്റ് ചെയ്തു. തൃണമൂലിന്റെ ബിര്‍ഭൂം ജില്ലാ അധ്യക്ഷനായ അനുബ്രതയെ വീട്ടിലെത്തിയാണ് സിബിഐ അറസ്റ്റ് ചെയ്തത്. സിആര്‍പിഎഫ് സംഘത്തിന്റെ അകമ്പടിയോടെ ആയിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലിന് ഹാജരാജരാകാന്‍ മൊണ്ടാല്‍ രണ്ടാഴ്ചത്തെ സമയം ചോദിച്ചിരുന്നെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. 

വീട്ടുവളപ്പ് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വളഞ്ഞതിന് ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പ്രാദേശികമായി വലിയ ജനപിന്തുണയുള്ള നേതവാണ് അനുബ്രത മൊണ്ടാല്‍. വീടിന്റെ എല്ലാ വാതിലികളും അടച്ച ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

അദ്ദേഹത്തെ കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോകും. ഫിസ്റ്റുല ശസ്ത്രക്രിയക്ക് വേണ്ടി പോകാനിരിക്കെയാണ് അറസ്റ്റ്. ഇദ്ദേഹത്തിന് ഡോക്ടര്‍മാര്‍ ബെഡ് റെസ്റ്റ് നിര്‍ദേശിച്ചിരുന്നു. 

കേസില്‍ പതിനൊന്നു പേര്‍ക്ക് എതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മൊണ്ടാലിന്റെ ബോഡി ഗാര്‍ഡിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ പരീക്ഷയില്‍ അഴിമതി കാണിച്ച കേസില്‍ തൃണമൂല്‍ മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജിയെയും അദ്ദേഹത്തിന്റെ സുഹൃത്ത് അര്‍പിത മുഖര്‍ജിയെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com