വെല്ലുവിളികളെ നമ്മള്‍ അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിനാശംസ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2022 07:50 PM  |  

Last Updated: 14th August 2022 07:54 PM  |   A+A-   |  

President's Independence Day Wishes

രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

 

ന്യൂഡല്‍ഹി: രാജ്യത്തിന് 76-ാം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിനല്‍കിയ സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചാണ് രാഷ്ട്രപതി സ്വാതന്ത്ര്യ ദിന സന്ദേശം ആരംഭിച്ചത്. രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ദ്രൗപദി മുര്‍മുവിന്റെ ആദ്യ സ്വാതന്ത്ര്യ ദിന സന്ദേശമാണ് ഇത്. 

രാജ്യത്തെ അഭിസംബോധ ചെയ്യുന്നതില്‍ അഭിമാനമുണ്ട്. ഇന്ത്യന്‍ ജനാധിപത്യം ലോകത്തിന് തന്നെ മാതൃകയായിരിക്കുന്നു. കരുത്തുറ്റ ജനാധിപത്യ രാജ്യമായി ഇന്ത്യ മാറി. സാമ്പത്തിക, സാങ്കേതിക രംഗത്ത് വലിയ വളര്‍ച്ച കൈവരിക്കാന്‍ രാജ്യത്തിനായെന്നും രാഷ്ട്രപതി പറഞ്ഞു. 

'നമുക്ക് ഒരു സ്വതന്ത്ര ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ ത്യാഗങ്ങള്‍ സഹിച്ച എല്ലാ സ്ത്രീ-പുരുഷന്‍മാരേയും ഞങ്ങള്‍ നമിക്കുന്നു. വിദേശികള്‍ ഇന്ത്യയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ രാജ്യം നാം തിരിച്ചുപിടിച്ചു. രാജ്യമെമ്പാടും അഭിമാനത്തോടെ ത്രിവര്‍ണ്ണ പതാക പാറുന്നു. 

വെല്ലുവിളികളെ രാജ്യം വിജയകരമായി അതിജീവിക്കുന്നു. എല്ലാ മേഖലയിലും സ്ത്രീകള്‍ മുന്നേറ്റം നടത്തുകയാണ്. രാജ്യത്ത് ലിംഗവിവേചനം കുറഞ്ഞു. ആഗോള കായിക രംഗത്തടക്കം പെണ്‍കുട്ടികള്‍ മുന്നേറുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. 

 

ഈ വാര്‍ത്ത കൂടി വായിക്കൂ 'എല്ലാ പൗരര്‍ക്കും കൂടുതല്‍ അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ യത്‌നിക്കാം'; ഗവര്‍ണറുടെ സ്വാതന്ത്ര്യ ദിനാശംസ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ