'ഹലോ' വേണ്ട, ഇനി ‘വന്ദേമാതരം’ മതി; മഹാരാഷ്ട്ര മന്ത്രി  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2022 07:41 AM  |  

Last Updated: 15th August 2022 07:41 AM  |   A+A-   |  

Sudhir_Mungantiwar

സുധിർ മുംങ്ഗാതിവ‍ർ

 

മുംബൈ: ഫോൺ കോൾ എടുക്കുമ്പോൾ ഇനിമുതൽ 'ഹലോ'യ്ക്ക് പകരം 'വന്ദേമാതരം' പറയണമെന്ന് മഹാരാഷ്ട്ര സാംസ്കാരിക വകുപ്പ് മന്ത്രി സുധിർ മുംങ്ഗാതിവ‍ർ. സർക്കാർ ഉദ്യോഗസ്ഥരടക്കം ഈ രീതി ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.

“ഹലോ ഒരു ഇംഗ്ലീഷ് പദമാണ്. അത് ഒഴിവാക്കേണ്ടത് അത്യാവശ്യവുമാണ്. ‘വന്ദേമാതരം’ വെറുമൊരു വാക്കല്ല, അത് എല്ലാ ഇന്ത്യക്കാരും അനുഭവിക്കുന്ന ഒന്നാണ്. നമ്മൾ 76ആം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. അതിനാൽ, ‘ഹലോ’യ്ക്ക് പകരം സർക്കാർ ഉദ്യോഗസ്ഥർ ‘വന്ദേമാതരം’ പറയണമെന്ന് ഞാൻ താത്പര്യപ്പെടുന്നു”, മന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം 18 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. സംസ്കാരിക വകുപ്പ് ലഭിച്ചതിനു പിന്നാലെയാണ് ബിജെപി മന്ത്രിയായ സുധിർ മുംങ്ഗാതിവ‍റിന്റെ പ്രതികരണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് രാജ്യം; മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ