ഇന്ത്യയില്‍ നിന്ന് 12 യാത്രക്കാരുമായി പുറപ്പെട്ട ചാര്‍ട്ടര്‍ വിമാനം കറാച്ചിയില്‍; കാരണം അജ്ഞാതം

ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട ചാര്‍ട്ടര്‍ വിമാനം പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ ഇറങ്ങി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കറാച്ചി: ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട ചാര്‍ട്ടര്‍ വിമാനം പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ ഇറങ്ങി. 12 യാത്രക്കാരുമായി പുറപ്പെട്ട വിമാനം എന്തിന് കറാച്ചിയില്‍ ഇറങ്ങി എന്നത് അജ്ഞാതമാണ്. കറാച്ചിയില്‍ വിമാനം ഇറങ്ങിയ കാര്യം ഇന്ത്യയിലെ വ്യോമയാന അധികൃതര്‍ സ്ഥിരീകരിച്ചു.

തിങ്കളാഴ്ചയാണ് സംഭവം. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് രാജ്യാന്തര ചാര്‍ട്ടര്‍ വിമാനം പറന്നുയര്‍ന്നത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.10നാണ് വിമാനം കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്. 

കറാച്ചിയില്‍ ഇറങ്ങിയതിന് തൊട്ടുപിന്നാലെ പ്രത്യേക വിമാനം 12 യാത്രക്കാരുമായി വീണ്ടും പറന്നുയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. കറാച്ചിയില്‍ വിമാനം ഇറങ്ങിയതിന്റെ കാരണം അജ്ഞാതമായി തുടരുകയാണ്. കറാച്ചിയില്‍ വിമാനം ഇറങ്ങിയത് ഇന്ത്യയിലെ വ്യോമയാന അധികൃതര്‍ സ്ഥിരീകരിച്ചു. 

രാജ്യാന്തര ചാര്‍ട്ടര്‍ വിമാനം ഇന്ത്യയില്‍ നിന്ന് പറന്നുയര്‍ന്നു എന്നല്ലാതെ രാജ്യവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് വ്യോമയാന അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞമാസം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള രണ്ടുവിമാനങ്ങള്‍ കറാച്ചിയില്‍ ഇറങ്ങിയതിന് പിന്നാലെയാണ് മറ്റൊരു സംഭവം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com