പെട്രോളിന് ആറു രൂപ കൂട്ടി; ലിറ്ററിന് 234 ലേക്ക്; പാകിസ്ഥാനില്‍ ഇന്ധനവില പിടിവിട്ട് കുതിക്കുന്നു

പെട്രോളിന് ആറു രൂപ കൂട്ടിയപ്പോള്‍, ഡീസലിന് 0.51 പൈസയുടെ കുറവ് വരുത്തിയിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഇന്ധന വില കുതിക്കുന്നു. പെട്രോള്‍ ലിറ്ററിന് ആറു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 233 രൂപ 91 പൈസയായി ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വ്യതിയാനമാണ് വര്‍ധനയ്ക്ക് കാരണമായതെന്നും പാക് ധനവകുപ്പ് വ്യക്തമാക്കി. 

പെട്രോളിന് ആറു രൂപ കൂട്ടിയപ്പോള്‍, ഡീസലിന് 0.51 പൈസയുടെ കുറവ് വരുത്തിയിട്ടുണ്ട്. ഇതോടെ ഡീസല്‍ ലിറ്ററിന് 244.44 രൂപയായി. മണ്ണെണ്ണയുടെ വില ലിറ്ററിന്  199.40 രൂപയായും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. 

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് സബ്‌സിഡി നല്‍കാന്‍ കഴിയുന്ന സാഹചര്യത്തിലല്ല സര്‍ക്കാരെന്ന് ധനകാര്യ, റവന്യൂ മന്ത്രി മിഫ്താഹ് ഇസ്മായേല്‍ പറഞ്ഞു. പാകിസ്ഥാനില്‍ ഷഹബാസ് ഷെരീഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇന്ധനവിലയിലെ വന്‍ വര്‍ധനയും അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യവും ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com