ന്യൂയോർക്ക്: മകനുമായി യാതൊരു തരത്തിലും ബന്ധം സ്ഥാപിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് വ്യക്തമാക്കി എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ ആക്രമിച്ച ഹാദി മതാറിന്റെ മാതാവ് സിൽവാന ഫർദോസ്. ലബനനിൽ പോയി തിരിച്ചുവന്ന ശേഷമാണ് മകന്റെ സ്വഭാവം മാറിയതെന്നും അവർ പറയുന്നു. ഡെയ്ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
‘2018ലാണ് ഹാദി ലബനനിലെത്തി പിതാവിനെ സന്ദർശിച്ചത്. തിരിച്ചെത്തിയ അവന്റെ സ്വഭാവം പൂർണമായും മാറി. പഠനം പൂർത്തിയാക്കി ജോലിക്ക് ശ്രമിക്കുന്നതിന് പകരം മുറിയിൽ ഒതുങ്ങിക്കൂടി. മാസങ്ങളോളം തന്നോടോ സഹോദരിയോടോ ഒന്നും സംസാരിച്ചില്ല. മുറിയിലേക്ക് പ്രവേശിക്കുന്നത് പോലും വിലക്കി. പകൽ ഉറങ്ങുകയും രാത്രിയിൽ ഉണരുകയുമാണ് അവന്റെ പതിവ്.‘
വിദ്യാഭ്യാസം നേടണമെന്ന് പറഞ്ഞപ്പോൾ പ്രകോപിതനായി. ഹാദിയുമായി യാതൊരു ബന്ധവും പുലർത്താൻ ആഗ്രഹിക്കുന്നില്ല. എനിക്ക് രണ്ട് കുട്ടികൾകൂടിയുണ്ട്. അവരുടെ സംരക്ഷണം ഉറപ്പാക്കണം’– ഫർദോസ് പറഞ്ഞു.
ഹാദിയുടെ രക്ഷിതാക്കൾ ലബനൻ സ്വദേശികളാണ്. ന്യൂയോർക്കിൽ പൊതുചടങ്ങിൽ പ്രസംഗിക്കാനെത്തിയപ്പോഴാണ് ഇന്ത്യൻ വംശജനായ റുഷ്ദിയെ ഹാദി മതാർ കഴുത്തിൽ കുത്തി വീഴ്ത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates