'കുട്ടികളുടെ സൗജന്യ യാത്രയില്‍ മാറ്റമില്ല'; വിശദീകരണവുമായി റെയില്‍വേ 

5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ട്രെയിനിൽ സൗജന്യമായി യാത്ര നിർത്തലാക്കിയെന്ന പ്രചാരണം തെറ്റെന്ന് റെയിൽവേ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡൽഹി: 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ട്രെയിനിൽ സൗജന്യമായി യാത്ര നിർത്തലാക്കിയെന്ന പ്രചാരണം തെറ്റെന്ന് റെയിൽവേ. 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന നിയമത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് റെയിൽവേ വ്യക്തമാക്കി. 

ഇതു സംബന്ധിച്ച് നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും റെയിൽവേ വ്യക്തമാക്കുന്നു. 2020 മാർച്ച് 6ലെ സർക്കുലർ പ്രകാരം 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു ട്രെയിൻ യാത്രയ്ക്ക് ടിക്കറ്റ് വേണ്ട. എന്നാൽ പ്രത്യേകം ബെർത്തോ ചെയർ കാറിൽ സീറ്റോ വേണമെങ്കിൽ പണം നൽകി ബുക്ക് ചെയ്യണം. 

ഇത് സംബന്ധിച്ച നിയമം മാറ്റിയെന്ന പ്രചാരണം പരക്കെ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ഇത് സംബന്ധിച്ച ട്വീറ്റുമായി എത്തിയിരുന്നു. റെയിൽവേ ഇനി പാവപ്പെട്ടവർക്കുള്ളതല്ലെന്നും ഗർഭിണികളിൽ നിന്ന് അധിക നിരക്ക് ഈടാക്കാത്തതു ഭാഗ്യമെന്നും പരിഹസിച്ചായിരുന്നു  അഖിലേഷ് യാദവിന്റെ ട്വീറ്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com