ബാൻഡേജ് അഴിച്ച ഡോക്ടർ ‍ഞെട്ടി; യുവതിയുടെ തലയിൽ മരുന്നിനൊപ്പം കോണ്ടം പാക്കറ്റും!  (വീഡിയോ)

രേഷ്മ ബായി എന്നു പേരുള്ള യുവതി ആദ്യം പോയത് മൊറേനയിലെ പോർസ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലായിരുന്നു. ഇവിടെയുള്ള നേഴ്സാണ് ഇത്തരത്തിൽ കോണ്ടം ചേർത്ത് ബാൻ‍ഡേജിട്ടത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ഭോപ്പാൽ: തലയ്ക്കു പരിക്കേറ്റ് ആശുപത്രിയിലെത്തിയ യുവതിയുടെ താത്കാലിക ബാൻഡേജ് മാറ്റിയ ഡോക്ടർ ഞെട്ടി. തലയിൽ കോണ്ടം പാക്കറ്റും ചേർത്താണ് ബാൻഡേജ് കെട്ടിയിരുന്നത്! മധ്യപ്രദേശിലെ മൊറേന ജില്ലാ ആശുപത്രിയിലെത്തിയ യുവതിയുടെ തലയിലാണ് ബാൻഡേജിലെ മരുന്നിനൊപ്പം കോണ്ടം പാക്കറ്റും കണ്ടെത്തിയത്.  

രേഷ്മ ബായി എന്നു പേരുള്ള യുവതി ആദ്യം പോയത് മൊറേനയിലെ പോർസ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലായിരുന്നു. ഇവിടെയുള്ള നേഴ്സാണ് ഇത്തരത്തിൽ കോണ്ടം ചേർത്ത് ബാൻ‍ഡേജിട്ടത്. പരിക്ക് ഗുരുതരമായതിനാൽ രേഷ്മയോട് ജില്ലാ ആശുപത്രിയിലേക്ക് പോകാനും നിർദേശിച്ചു. പിന്നാലെയാണ് യുവതി മൊറേനയിലെ ആശുപത്രിയിലെത്തിയത്. 

സംഭവം വിവാദമയതോടെ യുവതിക്ക് ബാൻഡേജിട്ട നേഴ്സിനെ സംസ്ഥാന ആരോഗ്യ വകുപ്പ് സസ്‌പെൻഡ് ചെയ്തു. കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com