കോപ്പിയടി വേണ്ട; നാല് മണിക്കൂർ ഇൻറർനെറ്റ് സേവനങ്ങൾ നിർത്തിവെച്ച് അസം സർക്കാർ 

14 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷയിൽ പങ്കെടുക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദിസ്പൂർ: വിവധ സർക്കാർ വകുപ്പുകളിലേക്കായി നടക്കുന്ന പ്രവേശന പരീക്ഷയിൽ ഉദ്യോഗാർഥികൾ കോപ്പിയടിക്കുന്നത് തടയാൻ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് അസം സർക്കാർ. 27,000 തസ്തികകളിലേക്കുള്ള പ്രവേശന പരീക്ഷ നടക്കുന്ന സമയങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളാണ് തടസ്സപ്പെടുത്തിയത്. സേവനങ്ങൾ നാല് മണിക്കൂർ നിർത്തിവെക്കാൻ സർക്കാർ ഉത്തരവിടുകയായിരുന്നു.

ഗ്രേഡ്-3, ഗ്രേഡ്-4 തസ്തികകളിലേക്കുള്ള ആദ്യഘട്ട പരീക്ഷ ഇന്നാണ് നടക്കുന്നത്. ‌14 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷയിൽ പങ്കെടുക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളിൽ മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും കൊണ്ടുപോകുന്നത് വിലക്കിയിട്ടുണ്ട്. പരീക്ഷകൾ നടക്കുന്ന ജില്ലകളിൽ ഇൻറർനെറ്റ് സേവനം ലഭ്യമാകില്ലെന്നും പരീക്ഷാ കേന്ദ്രങ്ങളിൽ കർശന സുരക്ഷ ഏർപ്പെടുത്തുന്നതിൻറെ ഭാഗമായി പ്രദേശങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com