ഭീഷണിപ്പെടുത്തി തട്ടിയത് 500 കോടി, ചൈനീസ് ലോണ്‍ തട്ടിപ്പ് ആപ്പുകള്‍ പൂട്ടാന്‍ ഒരുങ്ങി കേന്ദ്രം; 22 പേര്‍ പിടിയില്‍ 

ചൈനീസ്​ ലോണ്‍ തട്ടിപ്പ് ആപ്പുകള്‍ പൂട്ടാന്‍ നടപടി കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ചൈനീസ് ലോണ്‍ തട്ടിപ്പ് ആപ്പുകള്‍ പൂട്ടാന്‍ നടപടി കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 100ലധികം ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് 500 കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ 22 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ചൈനീസ് പൗരന്മാരാണ് ആപ്പുകള്‍ക്ക് പിന്നിലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.

കഴിഞ്ഞ രണ്ടുമാസമായി ലോണ്‍ ആപ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ റാക്കറ്റിന്റെ പ്രവര്‍ത്തനം സജീവമാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി. തുടര്‍ന്ന് ഇവ ചൈനയിലേയും ഹോങ്കോങ്ങിലേയും സെര്‍വറിലേക്ക് അപ്ലോഡ് ചെയ്തതായും ഡല്‍ഹി പൊലീസ് അറിയിച്ചു.

ലക്‌നൗവിലെ കോള്‍ സെന്റര്‍ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. ലോണ്‍ ആപ്പ് ഉപയോഗിച്ച് ചെറിയ വായ്പകള്‍ നല്‍കിയാണ് തട്ടിപ്പിന് തുടക്കമിടുന്നത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഉടന്‍ തന്നെ ആവശ്യപ്പെടുന്ന പണം നല്‍കും. തുടര്‍ന്ന് വിവിധ നമ്പറുകളില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് രീതി. മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ കാണിച്ചാണ് ഭീഷണിപ്പെടുത്തുന്നത്. പണം നല്‍കിയില്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുമെന്ന് പറഞ്ഞാണ് ഭീഷണിയെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

ക്യാഷ് പോര്‍ട്ട്, റുപേ വേ, ലോണ്‍ ക്യൂബ്, സ്മാര്‍ട്ട് വാലറ്റ് തുടങ്ങി നിരവധി പേരുകളിലാണ് ഇവര്‍ വ്യാജ ലോണ്‍ ആപ്പുകള്‍ നിര്‍മ്മിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്ത 22 പേരില്‍ നിന്ന് നാലു ലക്ഷം രൂപയും
മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ വിവിധ ഉപകരണങ്ങളും പിടികൂടിയതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com