'ബ്രാഹ്മണര്‍ മതത്തിന്റെ പേരില്‍ ആളുകളെ വിഡ്ഢികളാക്കുന്നു'; നേതാവിനെ പുറത്താക്കി ബിജെപി

പാര്‍ട്ടിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ് പ്രീതം സിങ് ലോധിയുടെ അഭിപ്രായങ്ങളെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബാഗ്‌വന്‍ദാസ് സബ്‌നാനി പറഞ്ഞു
പ്രീതം സിങ് ലോധി
പ്രീതം സിങ് ലോധി

ഭോപ്പാല്‍:  ബ്രാഹ്മണര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മധ്യപ്രദേശിലെ ബിജെപി നേതാവ് പ്രീതം സിങ് ലോധിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ഇന്ന് രാവിലെ ഭോപ്പാലിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കുകയായിരുന്നു.

പ്രീതം സിങ് ലോധി മാപ്പപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും തൃപ്തികരമല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. പാര്‍ട്ടിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ് പ്രീതം സിങ് ലോധിയുടെ അഭിപ്രായങ്ങളെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബാഗ്‌വന്‍ദാസ് സബ്‌നാനി പറഞ്ഞു.

രാജ്ഞി അവന്തിഭായി ലോധിയുടെ ജന്മദിനത്തില്‍ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയ്യവെയാണ് പ്രീതം സിങ് ലോധി ബ്രാഹ്മണര്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. 'ബ്രാഹ്മണര്‍ മതത്തിന്റെ പേരില്‍ ആളുകളെ വിഡ്ഢികളാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു' എന്നായിരുന്നു പരാമര്‍ശം. പരാമര്‍ശത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിനു പിന്നാലെ പ്രീതം സിങ് ലോധിക്കെതിരെ ബിജെപി യുവജന വിഭാഗം നേതാവ് പ്രവീണ്‍ മിശ്ര പൊലീസില്‍ പരാതി നല്‍കി. രണ്ട് കൊലപാതക കേസുകളും നാല് കൊലപാതക ശ്രമക്കേസുകളും ഉള്‍പ്പെടെ ഇതിനകം 37 കേസുകളില്‍ പ്രതിയാണ് പ്രീതം സിങ് ലോധി. 

മുന്‍ മുഖ്യമന്ത്രി ഉമാഭാരതിയുടെ അടുത്തയാളായി അറിയപ്പെടുന്ന പ്രീതം സിങ്, 2013, 2018 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പിച്ചോറില്‍ (ശിവപുരി) നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com