ദേശീയപതാക പിടിച്ച് റോഡില്‍ കിടന്ന് പ്രതിഷേധം, ഉദ്യോഗാര്‍ഥിയെ ലാത്തി കൊണ്ട്‌ തല്ലി; വലിച്ചിഴച്ച് എഡിഎം- വീഡിയോ 

ബിഹാറില്‍ അധ്യാപകരാകാന്‍ ആഗ്രഹിക്കുന്ന നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്
ദേശീയപതാക പിടിച്ച് റോഡില്‍ കിടന്ന് പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ഥിയെ ലാത്തി ഉപയോഗിച്ച് തല്ലുന്ന ദൃശ്യം
ദേശീയപതാക പിടിച്ച് റോഡില്‍ കിടന്ന് പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ഥിയെ ലാത്തി ഉപയോഗിച്ച് തല്ലുന്ന ദൃശ്യം

പട്‌ന: ബിഹാറില്‍ അധ്യാപകരാകാന്‍ ആഗ്രഹിക്കുന്ന നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്. അധ്യാപക നിയമനം വൈകുന്നതില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെയായിരുന്നു പൊലീസ് നടപടി.

ദേശീയപതാക പിടിച്ച് റോഡില്‍ കിടന്ന് പ്രതിഷേധിച്ച ഉദ്യോഗാര്‍ഥിയെ പട്‌ന അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ( എഡിഎം) ലാത്തി ഉപയോഗിച്ച് നിരന്തരം തല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉദ്യോഗാര്‍ഥിയെ ഉദ്യോഗസ്ഥന്‍ വലിച്ചിഴയ്ക്കുന്നതും വീഡിയോയില്‍ കാണാം.പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം ഉപയോഗിച്ചു.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇതിനായി അന്വേഷണ സമിതിക്ക് രൂപം നല്‍കി. ഉദ്യോഗാര്‍ഥികളെ മര്‍ദ്ദിച്ചതില്‍ ജില്ലാ കലക്ടര്‍ അതൃപതി രേഖപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com