സ്വന്തം പേരില്‍ ഖനി ലൈസന്‍സ്; ഹേമന്ത് സോറനെ അയോഗ്യനാക്കാമെന്ന് കമ്മീഷന്‍; ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട്

പരാതിയില്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടുകയായിരുന്നു
ഹേമന്ത് സോറന്‍/ പിടിഐ
ഹേമന്ത് സോറന്‍/ പിടിഐ

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് വന്‍ തിരിച്ചടി. ഹേമന്ത് സോറനെ അയോഗ്യനാക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഖനി ലൈസന്‍സുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി. 

2021ല്‍ ജൂണില്‍ ഹേമന്ത് സോറന്‍ സ്വന്തം പേരില്‍ ഖനി ലൈസന്‍സ് അനുവദിച്ചത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് സോറനെതിരെ ബിജെപി പരാതി നല്‍കുകയായിരുന്നു. ഹേമന്ത് സോറനെ അയോഗ്യനാക്കണമെന്നും ആവശ്യമുയര്‍ന്നു. 

തുടര്‍ന്ന് പരാതിയില്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടുകയായിരുന്നു. സോറന്റെ നിയമസഭാ അംഗത്വം റദ്ദാക്കാവുന്നതാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. വിഷയത്തില്‍ സോറന്റെ വിശദീകരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തേടിയിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി പദവി രാജിവെച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജാര്‍ഖണ്ഡില്‍ ബിജെപി ജെഎംഎം-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. 

ജാര്‍ഖണ്ഡിലെ അനധികൃത ഖനന ഇടപാടുമായി ബന്ധപ്പെട്ട് ഹേമന്ത് സോറന്റെ അടുത്ത അനുയായി പ്രേം പ്രകാശിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. രണ്ട് എകെ 47 തോക്കുകളും നിരവധി തിരകളും സ്‌ഫോടകവസ്തുക്കളും റെയ്ഡില്‍ കണ്ടെടുത്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com