ഞാന്‍ അഭിഭാഷക; ഏത് സമയത്തും ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യാം; മമത ബാനര്‍ജി

കെട്ടിക്കിടക്കുന്ന കേസുകള്‍ പരിഹരിക്കണമെന്നും മാധ്യമ വിചാരണ വിചാരണ അനുവദിക്കരുതെന്നും മമത 
മമത ബാനര്‍ജി /ഫയല്‍
മമത ബാനര്‍ജി /ഫയല്‍

കൊല്‍ക്കത്ത: താന്‍ ഒരു അഭിഭാഷകയാണെന്നും തനിക്ക് ഏത് സമയത്തും ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യാമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്ത ഹൈക്കോടതിയുടെ പുതിയ സെക്രട്ടേറിയറ്റ് ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഞാനും ബാര്‍ കൗണ്‍സില്‍ അംഗമാണ്.  ചില മനുഷ്യാവകാശ കേസുകളില്‍ താന്‍ ഹാജരായിട്ടുണ്ടെന്നും മമത പറഞ്ഞു. ചീഫ് ജസ്റ്റിസിനോട് തനിക്ക് ഒരു അപേക്ഷയുണ്ട്. കെട്ടിക്കിടക്കുന്ന കേസുകള്‍ പരിഹരിക്കണമെന്നും മാധ്യമ വിചാരണ വിചാരണ അനുവദിക്കരുതെന്നും മമത പറഞ്ഞു. കൂടുതല്‍ സ്ത്രികളെ ജ്യൂഡിഷറിയിലേക്ക് കൊണ്ടുവരണമെന്നും മമത പറഞ്ഞു.

കോടതി ജനാധിപത്യത്തിന്റെ നെടുംതൂണാണ്. ഒരാള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടാല്‍ മറ്റുള്ളവര്‍ക്കും നഷ്ടപ്പെടും. ഒരിക്കലും നീതി പക്ഷപാതമാകരുത്. ആളുകളുടെ അവസാനപ്രതീക്ഷയാണ് കോടതിയെന്നും മമത പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com