

ലഖ്‌നൗ: വരന്‍ വേദിയില്‍ വച്ച് തന്നെ പരസ്യമായി ചുംബിച്ചതിന്റെ അരിശത്തില്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി വധു. ഉത്തര്‍പ്രദേശിലെ സംഫാലിലാണ് വിവാഹ വേദി നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായത്.
മാലകള്‍ കൈമാറുന്നതിനിടെയാണ് വരന്‍ വധുവിനെ ചുംബിച്ചത്. എന്നാല്‍ ഇത് വധുവിന് ഇഷ്ടമായില്ല. പിന്നാലെ വിവാഹ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയ 23കാരിയായ വധു പൊലീസിനെ വിളിക്കുകയും ചെയ്തു.
300ഓളം അതിഥികള്‍ സദസിലിരിക്കെ തന്നെ പരസ്യമായി ചുംബിച്ച വരന്റെ പ്രവൃത്തി തന്നെ അപമാനിക്കുന്നതാണെന്ന് യുവതി ആരോപിച്ചു. സുഹൃത്തുക്കളുമായി പന്തയം വച്ചാണ് വരന്‍ ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നും വരന്റെ സ്വഭാവം സംബന്ധിച്ച് ഇപ്പോള്‍ തനിക്ക് ചില സംശയങ്ങളുണ്ടെന്നും ബിരുദധാരി കൂടിയായ വധു ആരോപിച്ചു.
വധു വിളിച്ചു പറഞ്ഞതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി വരന്റേയും വധുവിന്റേയും കുടുംബങ്ങളെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. വേദിയില്‍ വച്ച് പരസ്യമായി ഉചിതമല്ലാത്ത രീതിയില്‍ വരന്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചതായും ആദ്യം ഇത് അവഗണിച്ചെന്നും വധു പൊലീസിനോട് വ്യക്തമാക്കി.
'അവന്‍ എന്നെ പരസ്യമായി ചുംബിച്ചത് എനിക്ക് അപമാനകരമായി തോന്നി. എന്റെ ആത്മഭിമാനത്തെ പോലും പരിഗണിക്കാതെ നിരവധി അതിഥികള്‍ നോക്കി നില്‍ക്കെ അവന്‍ അപരമര്യാദയായി പെരുമാറി'- വധു പറഞ്ഞു.
പൊലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വധു വിവാഹത്തിന് ഒരുക്കമല്ലെന്ന് തീര്‍ത്തു പറഞ്ഞു. ഇതോടെ വിവാഹം വേണ്ടെന്ന് വച്ച് അതിഥികളെല്ലാം പിരിഞ്ഞു പോയി.
വരന്റെ സുഹൃത്തുക്കള്‍ പ്രകോപനം സൃഷ്ടിച്ചതാണ് സംഭവങ്ങളുടെ കാരണമെന്ന് വധുവിന്റെ അമ്മ പറഞ്ഞു. മകളെ അനുനയിപ്പിക്കാന്‍ തങ്ങള്‍ ശ്രമിച്ചെന്നും അതു നടന്നില്ലെന്നും പറഞ്ഞ അവര്‍ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം മകളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുമെന്നും വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates