സിദ്ദു മൂസെവാല വധം; പ്രധാന പ്രതിയായ കനേഡിയന്‍ ഗുണ്ടാ നേതാവ് ഗോള്‍ഡി ബ്രാര്‍ പിടിയില്‍? 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd December 2022 11:36 AM  |  

Last Updated: 02nd December 2022 11:36 AM  |   A+A-   |  

GOLDY_BRAR

ഗോൾഡി ബ്രാർ/ ട്വിറ്റർ

 

ന്യൂഡല്‍ഹി: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാല വധക്കേസിലെ പ്രധാന പ്രതിയും സൂത്രധാരനുമായ ഗുണ്ടാ നേതാവ് ഗോള്‍ഡി ബ്രാര്‍ പിടിയിലായതായി സൂചന. കാനഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇയാള്‍ കാലിഫോര്‍ണിയയില്‍ വച്ച് പിടിയിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. 

യുഎസ് ഭീകര വിരുദ്ധ നിയമപ്രകാരം ഇയാള്‍ കാലിഫോര്‍ണിയയില്‍ തടവിലാണെന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇയാളെ വിട്ടുകിട്ടാന്‍ എന്‍ഐഎ ശ്രമം നടത്തും. 

ഇക്കഴിഞ്ഞ മെയ് 29നാണ് സിദ്ദു മൂസെവാല കൊല്ലപ്പെട്ടത്. വെടിയേറ്റ് മരിക്കുകയായിരുന്നു. പഞ്ചാബില്‍ എഎപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുസെവാലയ്ക്ക് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. വെടിയേറ്റാണ് മരണം. ഒപ്പം വാഹനത്തിലുണ്ടായിരുന്ന ബന്ധുവിനു ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.  

മൂസെവാലയുടെ കൊലപാതകത്തിന് പിന്നില്‍ ആറംഗ സംഘമാണെന്നാണ് ഡല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍. എകെ 47 ഉപയോഗിച്ചാണ് വെടിയുതിര്‍ത്തതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം തിഹാര്‍ ജയിലിലുള്ള ഗുണ്ട നേതാവ് ലോറന്‍സ് ബിഷ്‌ണോയിയാണ് ആസൂത്രണം ചെയ്തതെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. 

പഞ്ചാബി സംഗീത ലോകത്ത് റാപ്പ് ഗാനങ്ങളുമായി നിറഞ്ഞു നിന്ന താരമായിരുന്നു 28കാരനായ മൂസെവാല. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അദ്ദേഹം മാന്‍സയില്‍ നിന്നു മത്സരിച്ചു. എന്നാല്‍ എഎപിയുടെ ഡോ. വിജയ് സിംഗ്ലയോട് അദ്ദേഹം പരാജയപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കൂ‌ 

മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രം പ്രത്യേക കോളജുകള്‍; കര്‍ണാടകയില്‍ പുതിയ വിവാദം

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ