ഡ്രൈവര്‍ക്ക് ഹൃദയാഘാതം; നിയന്ത്രണം വിട്ട ബസ് വാഹനങ്ങളിലേക്ക് ഓടിക്കയറി, രണ്ട് പേര്‍ മരിച്ചു, വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2022 01:12 PM  |  

Last Updated: 03rd December 2022 02:06 PM  |   A+A-   |  

bus_accident

വിഡിയോ സ്ക്രീൻഷോട്ട്

 

ഭോപ്പാല്‍: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്കുണ്ടായ ഹൃദയാഘാതം മൂന്ന് പേരുടെ ജീവനെടുത്തു. നിയന്ത്രണംവിട്ട ബസ് വാഹനങ്ങളിലേക്ക് ഓടിക്കയറി. അപകടത്തില്‍ സ്‌ക്കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മധ്യപ്രദേശിലെ ജബല്‍പ്പൂരിലാണ് സംഭവം. 

മറ്റുവണ്ടികള്‍ സിഗ്നല്‍ കാത്തുകിടക്കുന്ന സമയത്താണ് ബസ് നിയന്ത്രണം വിട്ട് വാഹനങ്ങളില്‍ ഇടിച്ചത്. ട്രാഫിക് സിഗ്നലില്‍ സ്ഥാപിച്ചിരുന്ന വിഡിയോയിലെ ദൃശ്യങ്ങളില്‍ ബസ് മുന്നിലുള്ള സ്‌കൂട്ടറില്‍ ഇടിക്കുന്നത് കാണാം. 

പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവിങ് സീറ്റില്‍ ചലനമറ്റിരുന്ന ഡ്രൈവറെയും ആശുപത്രിയില്‍ എത്തിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വെണ്ടയ്ക്ക വില കിലോയ്ക്ക് രണ്ട് രൂപ; 3000 കിലോയോളം റോഡരികില്‍ തള്ളി കര്‍ഷകര്‍, വിഡിയോ വൈറല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ