ബിജെപിയെ അട്ടിമറിച്ച് ആം ആദ്മിക്ക് മുന്നേറ്റം; ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ എക്സിറ്റ് പോൾ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2022 07:52 PM  |  

Last Updated: 05th December 2022 07:52 PM  |   A+A-   |  

DMC_exit_poll

അരവിന്ദ് കെജ്രിവാൾ, നരേന്ദ്ര മോദി

 

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻ വിജയം നേടുമെന്ന് എക്സിറ്റ് പോൾ പ്രവചനം. നിലവിൽ ഭരിക്കുന്ന ബിജെപിക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ ബിജെപിക്ക് 69 - 91നും ഇടയിൽ സീറ്റ് മാത്രമേ നേടാനാകൂ എന്നാണ് പറയുന്നത്. ആം ആദ്മി പാർട്ടി 149നും 171നും ഇടയിൽ സീറ്റ് നേടുമെന്നാണ് കരുതുന്നത്. 

ആംആദ്മി പാർട്ടിക്കനുകൂലമായാണ് ടൈംസ് നൌ സർവ്വെയും ആജ് തക് ഫലങ്ങളും. ആകെ 250 വാർഡിൽ 149 മുതൽ 171 വാർഡ് വരെ നേടി ആം ആദ്മി വിജയിക്കുമെന്നാണ് ആജ് തക് പറയുന്നത്. ആപ്പ് 146 മുതൽ 156 വരെ വാർഡ് നേടുമെന്നാണ് ടൈംസ് നൗ ഫലം. ബിജെപിക്ക് 69-91 വാർഡുകളാണ് ആജ് തക് എക്സിറ്റ് പോൾ പറയുന്നത്. 84 മുതൽ 94 വരെയാണ് ടൈംസ് നൗ പ്രവചനം. 2017 ൽ 182 സീറ്റാണ് ബിജെപി ‌നേടിയിരുന്നത്. മൂന്ന് സർവേകളിലും കോൺ​ഗ്രസിന് നേട്ടം പ്രവചിക്കുന്നില്ല. ഡൽഹിയിലെ മൂന്ന് കോർപറേഷനുകളും ലയിപ്പിച്ച് ഒറ്റ കോർപറേഷനാക്കി നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 

ഈ റിപ്പോർട്ട് കൂടി വായിക്കൂ

നിര്‍ബന്ധിത മത പരിവര്‍ത്തനം ഭരണഘടനയ്ക്ക് എതിര്; ഗൗരവമേറിയ വിഷയമെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ