​ഗുജറാത്ത് വീണ്ടും പോളിങ് ബൂത്തിൽ; അവസാന ഘട്ട വോട്ടെടുപ്പ് തുടങ്ങി; മുഖ്യമന്ത്രിയും ഹാർദിക് പട്ടേലും ജി​ഗ്നേഷ് മേവാനിയും ജനവിധി തേടും

ഗാന്ധിനഗറും, അഹമ്മദാബാദും അടക്കമുള്ള മധ്യ ഗുജറാത്തും, വടക്കൻ ഗുജറാത്തുമാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. അവസാന ഘട്ട വോട്ടെടുപ്പിൽ 93 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 182 സീറ്റുകളിലാണ് മത്സരം. രണ്ട് ഘട്ട വോട്ടെടുപ്പിന്റെ ഫലം ഈ മാസം എട്ടിന് അറിയാം. 

63 ശതമാനമായിരുന്നു ആദ്യ ഘട്ടത്തിലെ പോളിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരടക്കമുള്ള പ്രമുഖർ ഇന്ന് വോട്ട് രേഖപ്പെടുത്താനെത്തും. 

ഗാന്ധിനഗറും, അഹമ്മദാബാദും അടക്കമുള്ള മധ്യ ഗുജറാത്തും, വടക്കൻ ഗുജറാത്തുമാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്. മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേൽ, പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ, കോൺഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനി അടക്കം പ്രമുഖർ രണ്ടാം ഘട്ടത്തിൽ മത്സര രംഗത്തുണ്ട്. 

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com