യാത്രക്കിടെ യുവതിക്ക് ബസില്‍ സുഖപ്രസവം; ആണ്‍ കുഞ്ഞ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th December 2022 11:37 AM |
Last Updated: 05th December 2022 11:37 AM | A+A A- |

പ്രതീകാത്മക ചിത്രം
ലഖ്‌നൗ: യാത്രക്കിടെ ബസില്‍ യുവതിക്ക് സുഖപ്രസവം. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലാണ് സംഭവം. പ്രസവശേഷം പരിചരണത്തനായി യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി.
ഡല്‍ഹിയില്‍ നിന്ന് ചിബ്രമൗവിലേക്ക് പോകുന്ന ബസിലായിരുന്നു യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. യാത്രക്കിടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തി. പ്രസവശേഷം യുവതിയെ കാറില്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തതായി ബസ് ഡ്രൈവര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശിലെ സ്വന്തം നാട്ടിലേക്ക് പോകുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് സോമേഷ് കുമാര്‍ പറഞ്ഞു. അമ്മയും കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ