400 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ് എട്ട് വയസുകാരന്‍, 60 അടിയില്‍ കുടുങ്ങി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

400 അടി താഴ്ചയുള്ള കുഴൽ കിണറിൽ 60 അടി താഴ്ചയിലാണ് കുഞ്ഞ് കുടുങ്ങിയിരിക്കുന്നത്. ‌
കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു/ഫോട്ടോ: ട്വിറ്റര്‍
കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു/ഫോട്ടോ: ട്വിറ്റര്‍


ബിട്ടുളി: മധ്യപ്രദേശിലെ ബിട്ടുളിൽ എട്ടു വയസുകാരൻ കുഴൽ കിണറിൽ വീണു. കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. തൻമയ് സാഹു എന്ന കുട്ടിയാണ് കുഴൽ കിണറിൽ വീണത്. കുട്ടി അബോധാവസ്ഥയിലാണെന്ന് രക്ഷാ പ്രവർത്തകർ പറയുന്നു. 
 
400 അടി താഴ്ചയുള്ള കുഴൽ കിണറിൽ 60 അടി താഴ്ചയിലാണ് കുഞ്ഞ് കുടുങ്ങിയിരിക്കുന്നത്. ‌ഒരു സ്വകാര്യ കൃഷി സ്ഥലത്തിന് അടുത്തുള്ള മൈതാനത്ത് കളിക്കുന്നതിനിടെയാണ് അപകടം. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കുട്ടി കുഴൽക്കിണറിൽ വീഴുന്നത്.

ബിട്ടുളി നാനാക് ചൗഹാന്റെ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാൻ രണ്ട് വർഷം മുമ്പാണ് കുഴൽക്കിണർ നിർമിച്ചത്. വെള്ളം ലഭിക്കാതെ വന്നതോടെ ഇത് പിന്നീട് ഇരുമ്പുപാളികൊണ്ട് മൂടിയതായാണ് സ്ഥലം ഉടമയുടെ വാദം.  ഇരുമ്പുപാളി കുട്ടി എങ്ങനെ നീക്കം ചെയ്തതായി അറിയില്ലെന്നും ചൗഹാൻ പറഞ്ഞു.

മണ്ണ് നീക്കാനുള്ള യന്ത്രങ്ങൾ അപകട സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. കുട്ടിക്ക് ഓക്‌സിജൻ നൽകാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തി. സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിൻറെ ടീമും സ്ഥലത്ത് എത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com