പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയില്‍ കുടുങ്ങിയ വിദ്യാര്‍ഥിനിയെ രക്ഷിക്കുന്ന ദൃശ്യം
പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയില്‍ കുടുങ്ങിയ വിദ്യാര്‍ഥിനിയെ രക്ഷിക്കുന്ന ദൃശ്യം

ട്രെയിന്‍ ഇറങ്ങുന്നതിനിടെ കാല്‍വഴുതി, വിദ്യാര്‍ഥിനി പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയില്‍ കുടുങ്ങി; ഒടുവില്‍- വീഡിയോ 

ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ, പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ ട്രാക്കില്‍ കുടുങ്ങിയ വിദ്യാര്‍ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു
Published on

വിശാഖപട്ടണം: ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ, പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ ട്രാക്കില്‍ കുടുങ്ങിയ വിദ്യാര്‍ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. പെണ്‍കുട്ടി അപകടത്തില്‍പ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട് ഉടന്‍ തന്നെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ സമയോചിതമായ ഇടപെടല്‍ നടത്തിയതാണ് വിദ്യാര്‍ഥിനിയുടെ ജീവന്‍ രക്ഷിച്ചത്.

വിശാഖപട്ടണത്തെ ദുവ്വാഡ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഗുണ്ടൂര്‍-രായഗഡ പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് വിദ്യാര്‍ഥിനി അപകടത്തില്‍പ്പെട്ടത്. കാല്‍വഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ സമയോചിതമായി ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനി രക്ഷപ്പെട്ടത്. 

ട്രെയിന്‍ ഉടന്‍ തന്നെ നിര്‍ത്തി വിദ്യാര്‍ഥിനിയെ പുറത്തെത്തിച്ചു. വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com