ബിഹാറില്‍ വ്യാജമദ്യം കുടിച്ച് ആറുപേര്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് 

ബിഹാറില്‍ വ്യാജമദ്യം കുടിച്ച് ആറുപേര്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പട്‌ന: ബിഹാറില്‍ വ്യാജമദ്യം കുടിച്ച് ആറുപേര്‍ മരിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചപ്ര ജില്ലയിലെ സരണിലാണ് സംഭവം. മദ്യം കുടിച്ചതിന് പിന്നാലെ ഇവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. രണ്ടുപേര്‍ ആശുപത്രിയിലും മറ്റുള്ളവര്‍ ഗ്രാമത്തിലുമാണ് മരിച്ചത്. 

സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗ്രാമത്തില്‍ മറ്റാരെങ്കിലും സമാനമായ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോ എന്ന പരിശോധനയിലാണ് പൊലീസ്. നിരവധിപ്പേര്‍ക്ക് കാഴ്ച ശക്തി നഷ്ടമായതായും റിപ്പോര്‍ട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com