ചൈനീസ് സേനയെ തല്ലിയോടിക്കുന്ന ഇന്ത്യന്‍ സൈന്യം, ട്വിറ്ററില്‍ വൈറല്‍; ആ വീഡിയോ കഴിഞ്ഞ ദിവസത്തിലേതോ?

കഴിഞ്ഞ ദിവസമാണ് അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്
ചൈനീസ് സൈന്യത്തെ തുരത്തുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ദൃശ്യം
ചൈനീസ് സൈന്യത്തെ തുരത്തുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ദൃശ്യം

ന്യൂഡല്‍ഹി:കഴിഞ്ഞ ദിവസമാണ് അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സൈന്യം നേരിടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഡിസംബര്‍ ഒന്‍പതിനു നടന്ന സംഭവത്തിന്റെ വിഡിയോ എന്ന പേരിലാണ് ട്വിറ്ററില്‍ ഇത് ട്രെന്‍ഡിങ് ആയിരിക്കുന്നത്. എന്നാല്‍ വീഡിയോ ഡിസംബര്‍ ഒന്‍പതിലേതാണെന്നതിന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. 

എന്നാല്‍ പഴയ വിഡിയോ ആണിതെന്ന് പ്രതിരോധ ലേഖകര്‍ അടക്കം വാദിക്കുന്നുണ്ട്. 2021ല്‍ നിയന്ത്രണരേഖ ലംഘിച്ച് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച ചൈനീസ് സൈനികരെ വടിയും മറ്റും ഉപയോഗിച്ച് ഇന്ത്യന്‍ സൈനികര്‍ തുരത്താന്‍ ശ്രമിക്കുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസത്തെ സംഭവത്തിന്റെ വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്നത് എന്നതാണ് ഇവരുടെ വാദം. 

ഡിസംബര്‍ ഒന്‍പതിന് സംഭവം നടന്ന സ്ഥലം യാങ്ട്‌സെ എന്ന പ്രദേശമാണെന്നും സാധാരണയായി ഈ സമയം അവിടം മഞ്ഞുമൂടിക്കിടക്കുകയാണെന്നും ജിയോസ്ട്രാറ്റെജിക് വിദഗ്ധന്‍ റിട്ട. മേജര്‍ അമിത് ബന്‍സാല്‍ ട്വീറ്റിലൂടെ അറിയിച്ചു.സൈനികരുടെ ഹെല്‍മറ്റും അവരുടെ വിന്യാസവും കണക്കിലെടുത്താല്‍ അതു തവാങ്ങിലേതാണെന്നു വ്യക്തമാണങ്കിലും ഡിസംബര്‍ ഒന്‍പതിലേതാണെന്ന് കരുതുന്നില്ലെന്ന് മറ്റു ചില വിദഗ്ധരും അഭിപ്രായപ്പെട്ടു. എല്ലാവര്‍ഷവും മേയ്-ഒക്ടോബര്‍ മാസങ്ങളില്‍ തവാങ്ങില്‍ ചൈനീസ് സേന അതിക്രമിച്ചുകയറാന്‍ ശ്രമിക്കാറുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com