നീരവ് മോദി/ ഫയല്‍ ചിത്രം
നീരവ് മോദി/ ഫയല്‍ ചിത്രം

നീരവ് മോദിക്ക് തിരിച്ചടി; നാടുകടത്തുന്നതിന് എതിരായ ഹർജി ലണ്ടൻ ഹൈക്കോടതി വീണ്ടും തള്ളി

നാടുകടത്തുന്നതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാൻ അനുമതി തേടിയാണ് നീരവ് മോദി ​ഹൈക്കോടതിയെ സമീപിച്ചത്

ലണ്ടന്‍: വായ്പ തട്ടിപ്പ് നടത്തി ബ്രിട്ടനിലേക്ക് കടന്ന ഇന്ത്യന്‍ വ്യവസായി നീരവ് മോദിക്ക് വീണ്ടും തിരിച്ചടി. നാടുകടത്തുന്നതിന് എതിരെ നീരവ് മോദി സമർപ്പിച്ച ഹർജി തള്ളി. ലണ്ടൻ ഹൈക്കോടതിയാണ് ​ഹർജി തള്ളിയത്. 

നാടുകടത്തുന്നതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാൻ അനുമതി തേടിയാണ് നീരവ് മോദി ​ഹൈക്കോടതിയെ സമീപിച്ചത്. ഇതാണ് തള്ളിയത്. 

ഇതോടെ നീരവ് മോദിയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള കേന്ദ്ര ഏജൻസികളുടെ ശ്രമം ലക്ഷ്യത്തിലേക്ക് കൂടുതൽ അടുത്തു. നാടുകടത്തിലിനെതിരെ നീരവ് മോദിക്ക് ഇനി യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിക്കാൻ അവസരമുണ്ട്. 

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി 2018 ലാണ് നീരവ് മോദി ബ്രിട്ടനിലേക്ക് രക്ഷപ്പെട്ടത്. അഴിമതി പുറത്തു വരികയും വിവിധ ഏജൻസികൾ അന്വേഷണം ആരംഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇയാൾ രാജ്യം വിട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com