കൈക്കുഞ്ഞുമായി നിയമസഭാ സമ്മേളനത്തിന് എത്തിയ എംഎല്‍എ
കൈക്കുഞ്ഞുമായി നിയമസഭാ സമ്മേളനത്തിന് എത്തിയ എംഎല്‍എ

കൈക്കുഞ്ഞുമായി എംഎല്‍എ നിയമസഭയില്‍; വീഡിയോ

സെപ്റ്റംബര്‍ മുപ്പതിനാണ് എംഎല്‍എ കുഞ്ഞിന് ജന്മം നല്‍കിയത്. 
Published on

മുംബൈ: മഹാരാഷ്ട്രയിലെ എംഎല്‍എ സരോജ് ബാബുലാല്‍ നിയമസഭാ സമ്മേളനത്തിന് എത്തിയത് കൈക്കുഞ്ഞുമായി. നിയമസഭയുടെ ശീതകാലസമ്മേളനം ഇന്നാരംഭിച്ചചതോടെയാണ് എംഎല്‍എ രണ്ടരമാസം പ്രായമുള്ള കുട്ടിയുമായി എത്തിയത്. സെപ്റ്റംബര്‍ മുപ്പതിനാണ് എംഎല്‍എ കുഞ്ഞിന് ജന്മം നല്‍കിയത്. 

കോവിഡ് കാരണം കഴിഞ്ഞ രണ്ടരവര്‍ഷമായി നാഗ്പൂരില്‍ ശൈത്യകാല സമ്മേളനം ചേര്‍ന്നിരുന്നില്ല. ഞാനിപ്പോള്‍ ഒരു അമ്മയാണ്, പക്ഷേ എന്റെ വോട്ടര്‍മാരോട് ബാധ്യതയുണ്ട്. അതുകൊണ്ടാണ് ഞാന്‍ കുഞ്ഞുമായി സഭയില്‍ വന്നതെന്ന് എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.

എംഎല്‍എ കുഞ്ഞുമായി സഭയിലെത്തുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരും മഹാ വികാസ് അഘാഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷവും തമ്മിലുള്ള രൂക്ഷമായ വാക് തര്‍ക്കത്തോടെയാണാണ് ശീതകാല സമ്മേളനം ആരംഭിച്ചത്. പുതിയ ലോകായുക്ത നിയമം കൊണ്ടുവരുന്നതിനുള്ള ബില്ലിന് മുഖ്യമന്ത്രി അംഗീകാരം നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com