പോസ്റ്റുമോര്‍ട്ടത്തിന് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമല്ല: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
കല്ലൂര്‍ക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങ്‌
കല്ലൂര്‍ക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങ്‌

മൂവാറ്റുപുഴ: സംസ്ഥാനത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇത്തരം ഉത്തരവ് നിലവിലില്ലെന്നും മന്ത്രി പറഞ്ഞു. കല്ലൂര്‍ക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ആവശ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്തെ ആശുപത്രികളില്‍ ആര്‍ടിപിസിആര്‍ പരിശോധന സംവിധാനം ഇല്ലാതായതോടെ പോസ്റ്റുമോര്‍ട്ടങ്ങള്‍ക്കുണ്ടാവുന്ന കാലതാമസം ചൂണ്ടികാട്ടി എംഎല്‍എ നേരത്തെ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടി ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടത്തിന് ആര്‍ടിപിസിആര്‍ പരിശോധനക്ക് കാലതാമസമുണ്ടാകുന്നതും പോസ്റ്റുമോര്‍ട്ടം ഒന്നിലധികം ദിവസം വൈകുന്നതിന്റെയും ദുരവസ്ഥ യോഗത്തില്‍ അധ്യക്ഷനായിരുന്ന എംഎല്‍എ മന്ത്രിക്ക് മുന്നില്‍ ബോധ്യപ്പെടുത്തിയത്.ഇതോടെയാണ് അങ്ങനെ ഉത്തരവില്ലെന്നും പരിശോധന നിര്‍ബന്ധമല്ലെന്നും മന്ത്രി പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com