ബച്ചന് സുരക്ഷയൊരുക്കി താരങ്ങളുമായി അടുത്തു; സ്വന്തമായി സുരക്ഷാ ഏജൻസി തുടങ്ങി സമ്പാദിച്ചത് കോടികൾ, നടപടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th December 2022 08:21 AM |
Last Updated: 24th December 2022 08:21 AM | A+A A- |

അമിതാഭ് ബച്ചൻ/ ഫയൽ ചിത്രം
മുംബൈ; ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻെ മുൻ സുരക്ഷാ ജീവനക്കാരനാനായ പൊലീസ് കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് ഒഴിവാക്കി. ഹെഡ് കോൺസ്റ്റബിൾ ജിതേന്ദ്ര ഷിൻഡെയെ നിർബന്ധിത വിരമിക്കൽ പ്രകാരമാണ് പുറത്താക്കിയത്. ബിഗ് ബിയുടെ സുരക്ഷാ ജീവനക്കാരനായി കയറിക്കൂടിയതിനുശേഷം ഇയാൾ സമാന്തരമായി സ്വകാര്യ സുരക്ഷാ ഏജൻസി സർവീസ് ആരംഭിക്കുകയായിരുന്നു.
സർവീസിലിരിക്കെ ഇയാൾ നിരവധി ചട്ടലംഘനങ്ങൾ നടത്തിയതായി കണ്ടെത്തിയിരുന്നു. ബച്ചന് സർക്കാർ അനുവദിച്ച എക്സ് കാറ്റഗറി സുരക്ഷാ സംഘത്തിലുണ്ടായിരുന്നയാളാണ് ജിതേന്ദ്ര ഷിൻഡെ. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവരുമായി അതിവേഗം ബന്ധങ്ങളുണ്ടാക്കി ഭാര്യയുടെ പേരിൽ സ്വകാര്യ സുരക്ഷാ ജീവനക്കാരെ നൽകുന്ന ഏജൻസി ആരംഭിക്കുകയായിരുന്നു.
പ്രതിവർഷം ഒന്നരക്കോടി രൂപയാണ് ഏജൻസി വഴി ഇയാൾ വരുമാനം നേടിയത്. വൻതോതിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളും നടത്തിയിരുന്നു. സർക്കാരിനെ അറിയിക്കാതെ പതിവായി വിദേശയാത്ര നടത്തിയെന്നും കണ്ടെത്തി. ആരോപണം ഉയർന്നതിനെത്തുടർന്ന് കഴിഞ്ഞ വർഷം ഷിൻഡെയെ ബച്ചന്റെ സുരക്ഷാസംഘത്തിൽ നിന്നു മാറ്റിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ