തണുത്ത് വിറങ്ങലിച്ച് ഉത്തരേന്ത്യ; കശ്മീരില്‍ താപനില മൈനസ് ഏഴു ഡിഗ്രി; ശൈത്യതരംഗം ഏതാനും ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്

ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി ശൈത്യതരംഗം തുടരുമെന്നാണ് മുന്നറിയിപ്പ്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ മരവിച്ച് ഉത്തരേന്ത്യ. താപനില കുത്തനെ താഴ്ന്നു. കശ്മീരില്‍ താപനില മൈനസ് ഏഴു ഡിഗ്രിയായി. ഡല്‍ഹിയില്‍ ചില മേഖലകളില്‍ രാത്രി താപനില മൈനസ് മൂന്നു ഡിഗ്രിയായിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അഞ്ചു ദിവസം കൂടി അതിശൈത്യവും മൂടല്‍മഞ്ഞും തുടരുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ അറിയിക്കുന്നത്. 

ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി ശൈത്യതരംഗം തുടരുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മൂടല്‍ മഞ്ഞിനും കടുത്ത ശീതക്കാറ്റിനും സാധ്യതയുണ്ട്. അതിശൈത്യത്തെത്തുടര്‍ന്ന് ജനജീവിതം ദുസ്സഹമായി.  

ജമ്മു കശ്മീരിലാണ് അതിശൈത്യം ഏറ്റവും കഠിനമായിട്ടുള്ളത്. കൊടും സൈത്യത്തെത്തുടര്‍ന്ന് കശ്മീരിലെ പ്രശസ്തമായ ദാല്‍ തടാകം മഞ്ഞുകട്ടയായി. തടാകത്തില്‍ വെള്ളം ഉറച്ചതോടെ കുടിവെള്ളവിതരണവും താറുമാറായി. അടുത്ത 24 മണിക്കൂറിനുള്ളില്‍ പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, വടക്കന്‍ രാജസ്ഥാന്‍, ചണ്ഡീഗഡ് തുടങ്ങിയ മേഖലകളില്‍ ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com