റഷ്യന്‍ എംപിയുടെ മരണകാരണം വീഴ്ച, സുഹൃത്തിന്റേത് ഹൃദയാഘാതം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, സിഐഡി അന്വേഷണം

ഒഡീഷയിലെ ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച റഷ്യന്‍ സഞ്ചാരികളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
പാവേല്‍ ആന്റോവ്‌
പാവേല്‍ ആന്റോവ്‌


ഡീഷയിലെ ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച റഷ്യന്‍ സഞ്ചാരികളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. റഷ്യന്‍ എംപിയും വ്യവസായിയുമായ പാവേല്‍ ആന്റോവ്, സുഹൃത്ത് വ്‌ലാഡിമര്‍ ബിദ്‌നോവ് എന്നിവരാണ് അടുത്തടുത്ത ദിവസങ്ങളില്‍ ഹോട്ടില്‍ മരിച്ചത്. പാവേല്‍ ആന്റോവിന്റെ മരണ കാരണം വീഴ്ചയിലുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണെന്ന് പോസ്റ്റുമോര്‍ട്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്‌ലാഡിമര്‍ ബിദ്‌നോവിന്റേത് ഹൃദയഘാതം മൂലമുണ്ടായ മരണമാണെന്നും പൊലീസ് വ്യക്തമാക്കി. ഡിസംബര്‍ 22നും 24നുമാണ് ഒഡീഷയിലെ ഹോട്ടലില്‍ രണ്ടുപേരും മരിച്ചത്. 

ഡിസംബര്‍ 22നാണ് വ്‌ലാഡിമര്‍ ബിദ്‌നോവിനെ ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് രണ്ടുദിവസത്തിന് ശേഷം, ഹോട്ടലിലെ മൂന്നമത്തെ നിലയില്‍ നിന്ന് പാവേല്‍ താഴേക്ക് വീഴുകയായിരുന്നു. 

രായഗഡ ജില്ലാ ഹെഡ് കോര്‍ട്ടേഴ്‌സ് ആശുപത്രിയിലാണ് രണ്ടുപേരുടെയും പോസ്റ്റുമോര്‍ട്ടം നടത്തിയത്. 'മൂന്നമത്തെ നിലയില്‍ വീണതിനെ തുടര്‍ന്ന് പാവേലിന് ആന്തരികമായി ഗുരുതര പരിക്കേറ്റു' എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ വിമര്‍ശകനനായിരുന്നു 65കാരനായ പാവേല്‍ ആന്റോവ്. യുദ്ധത്തെ എതിര്‍ത്ത് അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തുവന്നിരുന്നു. ജന്‍മദിനം ആഘോഷിക്കാനാണ് അദ്ദേഹവും മൂന്നു സുഹൃത്തുക്കളും ഇന്ത്യയില്‍ എത്തിയത്. 

ഇവരുടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ പസനെന്‍കൊ നതാലിയ, തുര്‍കോവ് മിഖയില്‍ എന്നിവരെ ക്രൈംംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. ഇവര്‍ സംസ്ഥാനം വിട്ടുപോകുന്നത് പൊലീസ് വിലക്കിയിട്ടുണ്ട്. 

രണ്ടുപേരുടെയും മരണത്തില്‍ ഒഡീഷ ഡിജിപി സുനില്‍ കുമാര്‍ ബന്‍സാല്‍ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആന്റോവ് ഹോട്ടലിന്റെ മൂന്നമത്തെ നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com