'സുരക്ഷയൊരുക്കി, പക്ഷേ രാഹുല്‍ എല്ലാം തെറ്റിച്ചു, പലവട്ടം പറഞ്ഞിട്ടും കേട്ടില്ല'

കേന്ദ്രസര്‍ക്കാരിന്റെ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് സംസ്ഥാന പൊലീസുമായി സഹകരിച്ചാണ് രാഹുലിന് സുരക്ഷ ഒരുക്കിയിരുന്നത്
രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍/ പിടിഐ
രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍/ പിടിഐ


ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ സുരക്ഷാ വീഴ്ചയുണ്ടായി എന്ന കോണ്‍ഗ്രസ് ആരോപണത്തില്‍ രാഹുല്‍ഗാന്ധിയെ പഴിച്ച് ആഭ്യന്തരമന്ത്രാലയം.  സുരക്ഷാ നിര്‍ദേശങ്ങള്‍ പലപ്പോഴും രാഹുല്‍ ഗാന്ധി അവഗണിച്ചു. ഭാരത് ജോഡോ യാത്രയ്ക്കിടെ 113 തവണയാണ് രാഹുല്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതെന്നും ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ രാഹുല്‍ഗാന്ധി ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴെല്ലാം, ഇക്കാര്യം ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ജോഡോ യാത്ര ഡല്‍ഹിയിലെത്തുന്നതു വരെ 113 തവണയാണ് നിര്‍ദേശം ലംഘിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് സംസ്ഥാന പൊലീസുമായി സഹകരിച്ചാണ് രാഹുലിന് സുരക്ഷ ഒരുക്കിയിരുന്നത്. 

പ്രമുഖ വ്യക്തികളുടെ സുരക്ഷ ഭീഷണി ഉള്‍പ്പെടെ പരിഗണിച്ചാണ് ആഭ്യന്തര മന്ത്രാലയം സുരക്ഷാ മാര്‍ഗനിര്‍ദേശം തയ്യാറാക്കിയിട്ടുള്ളത്. ഇത് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെയും അറിയിച്ചിട്ടുണ്ട്. യാത്രയില്‍ ഇതനുസരിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്നും ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. 

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി കഴിഞ്ഞദിവസം കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോണ്‍ഗ്രസ് കത്തു നല്‍കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് ആഭ്യന്തരമന്ത്രാലയം രാഹുലിനെ പഴിച്ച് രംഗത്തെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com