മാതാവിനൊപ്പം സഞ്ചരിക്കവെ സ്‌കൂട്ടറിന് പിന്നില്‍ കാറിടിച്ചു; ആറുവയസ്സുകാരി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th December 2022 08:59 PM  |  

Last Updated: 28th December 2022 08:59 PM  |   A+A-   |  

fathima

ഫാത്തിമ സഹ്‌റ


മലപ്പുറം: മാതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച ആറുവയസ്സുകാരി കാറിടിച്ച് മരിച്ചു. തവനൂര്‍ അങ്ങാടി സ്വദേശി വെള്ളച്ചാലില്‍ മുഹമ്മദലി - മുബീന ദമ്പതിമാരുടെ മകള്‍ ഫാത്തിമ സഹ്‌റ ആണ് മരിച്ചത്.

എടപ്പാള്‍ ദാറുല്‍ ഹിദായ സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയാണ്. മാതാവ് പെരിന്തല്‍മണ്ണ വേങ്ങൂര്‍ സ്വദേശിനിയായ മുബീന ഇതേ സ്‌കൂളില്‍ യുപി വിഭാഗം അധ്യാപികയാണ്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറിന് പിറകില്‍ കാറിടിക്കുകയായിരുന്നു.

ചൊവാഴ്ച വൈകുന്നേരം 3.30 ഓടെ മലാപറമ്പ് എംഇഎസ് മെഡിക്കല്‍ കോളജിന് സമീപമായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ മുബീനയെയും കുഞ്ഞിനെയും എംഇഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 12 മണിയോടെ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഫാത്തിമ സഹ്‌റയുടെ മൃതദേഹം തവനൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 'പ്രണയബന്ധത്തെ കുറിച്ച് കളിയാക്കിയതിലുള്ള വൈരാഗ്യം'; എന്‍ജിനീയറുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ