'വന്ദേമാതരത്തില്‍ നിന്ന് വന്ദേഭാരത് എക്‌സ്പ്രസിലേക്ക്', ലക്ഷ്യം 475 വന്ദേഭാരത് ട്രെയിനുകള്‍; റെയില്‍വേയെ നവീകരിക്കുമെന്ന് മോദി 

അടുത്ത എട്ടുവര്‍ഷം റെയില്‍വേ നവീകരണത്തിന്റെ പാതയിലായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ബംഗാളിലെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു, കൊല്‍ക്കത്ത മെട്രോ/പിടിഐ
ബംഗാളിലെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു, കൊല്‍ക്കത്ത മെട്രോ/പിടിഐ

ന്യൂഡല്‍ഹി: അടുത്ത എട്ടുവര്‍ഷം റെയില്‍വേ നവീകരണത്തിന്റെ പാതയിലായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയില്‍വേയെ നവീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ റെക്കോര്‍ഡ് നിക്ഷേപമാണ് നടത്തിവരുന്നത്. 
വന്ദേ ഭാരത് എക്‌സ്പ്രസ്, തേജസ് എക്‌സ്പ്രസ്, ഹംസഫര്‍ എക്‌സ്പ്രസ് തുടങ്ങിയ ആധുനിക ട്രെയിനുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ വിവിധ റെയില്‍വേ പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

അമ്മ ഹീരാബെന്നിന്റെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച ശേഷമാണ് പശ്ചിമ ബംഗാളിലെ ഹൗറ റെയില്‍വേ സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി മോദി പങ്കെടുത്തത്. അമ്മയുടെ വിയോഗം കാരണം നേരിട്ട് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ക്ഷമാപണം നടത്തിയ ശേഷമായിരുന്നു മോദി ഉദ്ഘാടനത്തിലേക്ക് കടന്നത്. 

സ്വാതന്ത്ര്യസമരത്തിന് തുടക്കം കുറിച്ച പുണ്യ സ്ഥലമായ ബംഗാളിനെ വണങ്ങുന്നു എന്ന് പറഞ്ഞു കൊണ്ടാണ് മോദി തുടങ്ങിയത്. വന്ദേമാതരത്തില്‍ തുടങ്ങി വന്ദേഭാരതത്തില്‍ എത്തിനില്‍ക്കുകയാണെന്ന് വന്ദേഭാരത് എക്‌സ്പ്രസിനെ ഉദ്ദേശിച്ച് മോദി പറഞ്ഞു. ഹൗറ- ന്യൂ ജല്‍പായ്ഗുരി വന്ദേഭാരത് ട്രെയിനിന് മോദി തുടക്കമിട്ടു. രാജ്യമൊട്ടാകെ 475 വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കുകയാണ് ലക്ഷ്യമെന്നും മോദി അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com