ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്; ധനികനായ സ്ഥാനാര്‍ഥിയുടെ ആസ്തി 148 കോടി; മത്സരിക്കുന്നത് ബിജെപി ടിക്കറ്റില്‍

സാമ്പത്തികമായി താഴെ നില്‍ക്കുന്നവര്‍ മൂന്ന് പേരാണ് മത്സരരംഗത്തുള്ളത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ മത്സരത്തിലുള്ളവരില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ഥിയുടെ ആസ്തി 148 കോടി. ഡല്‍ഹി ആസ്ഥാനമായുള്ള അസോസിയേഷന്‍ ഓഫ് ഡെ മോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 

സാമ്പത്തികമായി താഴെ നില്‍ക്കുന്നവര്‍ മൂന്ന് പേരാണ് മത്സരരംഗത്തുള്ളത്. ഇതില്‍ രണ്ട് പേര്‍ക്ക് ഏകദേശം ആയിരം രൂപമാത്രമാണ് ആസ്തി. ഒരാള്‍ക്ക് പതിനായിരം രൂപയുമാണ് സമ്പാദ്യം.

സാമ്പത്തികമായി ഉയര്‍ന്ന മൂന്ന് സ്ഥാനാര്‍ത്ഥികളില്‍, ബിജെപിയുടെ (മഥുര കന്റോണ്‍മെന്റ്) അമിത് അഗര്‍വാളാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് 148 കോടിയിലധികമാണ് ആസ്തി, രണ്ടാമത് മഥുരയില്‍ മത്സരിക്കുന്ന ബിഎസ്പി സ്ഥാനാര്‍ഥി എസ് കെ ശര്‍മയാണ്. 112 കോടിയാണ് ആസ്തി. സമാജ്‌വാദി പാര്‍ട്ടിയുടെ രാഹുല്‍ യാദവാണ് മൂന്നാമത്. സിക്കന്ദ്രാബാദില്‍ ജനവിധി തേടുന്ന അദ്ദേഹത്തിന് 100 കോടിയലധികമാണ്

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ 11 ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 10ന് നടക്കും, സ്വതന്ത്രര്‍ ഉള്‍പ്പെടെ 600ലധികം സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com