ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ചെങ്കോട്ട സംഘര്‍ഷത്തില്‍ ആരോപണം നേരിട്ട നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു

പഞ്ചാബി നടനും സാമൂഹിക പ്രവർത്തകനുമായ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു
Published on


ന്യൂഡൽഹി: പഞ്ചാബി നടനും സാമൂഹിക പ്രവർത്തകനുമായ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു. ഹരിയാനയിലെ സോനിപത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. കർഷക സമരത്തിനിടെ ചെങ്കോട്ടയിലേക്ക് കർഷകർ എത്തിയ സംഭവത്തിൽ ദീപ് സിദ്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ഡൽഹിയിൽ നിന്നു പഞ്ചാബിലെ ഭട്ടിൻഡയിലേക്കു കാറിൽ പോകവേ ട്രെയിലർ ഇടിച്ചാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോർട്ട്. ചെങ്കോട്ടയിൽ പതാക ഉയർത്താൻ നേതൃത്വം നൽകിയെന്നും ആക്രമണത്തിന് കർഷകരെ പ്രേരിപ്പിച്ചെന്നുമായിരുന്നു ദീപ് സിദ്ദുവിന് എതിരായ ആരോപണം. ചെങ്കോട്ടയിൽ കടന്ന സിദ്ദുവും സംഘവും സിഖ് പതാക ഉയർത്തിയത് വിവാദമായിരുന്നു.

ബിജെപി ബന്ധമുണ്ടെന്ന ആരോപണം

2015ൽ രംതാ ജോഗി എന്ന ചിത്രത്തിലൂടെയാണ് ദീപ് സിദ്ദുവിൻറെ ചലച്ചിത്ര മേഖലയിലേക്കുള്ള പ്രവേശനം. സണ്ണി ഡിയോളിൻറെ അടുത്ത അനുയായി ആയിരുന്നു. 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സജീവമായി. എന്നാൽ കർഷക സമരത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തതോടെ സണ്ണി ഡിയോൾ സിദ്ദുവിനെ തള്ളിപറഞ്ഞു.

മോദിക്കും അമിത് ഷാക്കും ഒപ്പം നിൽക്കുന്ന ദീപ് സിദ്ദുവിൻറെ ചിത്രങ്ങളും കർഷക സമരത്തിന് ഇടയിൽ പുറത്തുവന്നു. ചെങ്കോട്ടയിലേക്ക് ആളുകളെ എത്തിച്ചതും സിഖ് പതാക ഉയർത്തിയതും ദീപ് സിദ്ദുവാണെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തിരുന്നു. സിദ്ദുവിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം കർഷക നേതാക്കളിൽ നിന്നും ഉയർന്നിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com