കര്‍ഷകരെ വണ്ടിയിടിച്ച് കൊന്ന മന്ത്രിപുത്രന്‍  ആശിഷ് മിശ്ര ജയില്‍ മോചിതനായി

കീഴ്‌ക്കോടതികൾ നിരസിച്ചതിനെത്തുടർന്ന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞയാഴ്ച അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു.
ജയില്‍ മോചിതനായ ആശിഷ് മിശ്ര
ജയില്‍ മോചിതനായ ആശിഷ് മിശ്ര

ലഖ്നൗ: ലഖിംപൂര്‍ഖേരി കര്‍ഷക കൊലപാതകക്കേസില്‍ ജാമ്യം ലഭിച്ച കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശ്ര ജയിൽ മോചിതനായി. ഇന്ന് വൈകീട്ടാണ് അദ്ദേഹം ജയിൽ മോചിതനായത്. കീഴ്‌ക്കോടതികൾ നിരസിച്ചതിനെത്തുടർന്ന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞയാഴ്ച അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു.

2021 ഒക്ടോബർ മൂന്നിനായിരുന്നു 4 കർഷകരും ഒരു പ്രാദേശിക മാധ്യമപ്രവർത്തകനും 3 ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ട ലഖിംപുർ ഖേരി സംഭവമുണ്ടായത്. യുപി ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയെ തടയാൻ നിന്ന കർഷകർ മന്ത്രി എത്തുന്നില്ലെന്നറിഞ്ഞു തിരിച്ചു പോകവേ ആശിഷ് മിശ്രയുടെ നേതൃത്വത്തിൽ 3 വാഹനങ്ങൾ കർഷകരുടെ മേൽ ഓടിച്ചുകയറ്റിയെന്നാണ് കേസ്. 

ക്ഷുഭിതരായ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ 3 ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. ഈ കേസിൽ 6 കർഷകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com