ഇരുന്നൂറ് അടി താഴ്ചയില്‍ 16 മണിക്കൂര്‍; ഒടുവില്‍ ഗൗരവിനെ പുറത്തെടുത്തു, ജീവന്റെ തുടിപ്പില്ലാതെ 

അമ്മാവന്റെ പാടത്തു കളിച്ചൊണ്ടിരിക്കെ കാലു തെറ്റിയാണ് ഗൗരവ് കുഴല്‍ക്കിണറില്‍ വീണത്. കിണറിനു മൂടി ഇല്ലായിരുന്നു
കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ പുറത്തെടുക്കാന്‍ എന്‍ഡിആര്‍എഫ് ശ്രമിക്കുന്നു/ട്വിറ്റര്‍
കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ പുറത്തെടുക്കാന്‍ എന്‍ഡിആര്‍എഫ് ശ്രമിക്കുന്നു/ട്വിറ്റര്‍

ഉമാരിയ (മധ്യപ്രദേശ്): മധ്യപ്രദേശില്‍ ഇരുന്നൂറ് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസ്സുകാരനെ, പതിനാറു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ പുറത്തെടുത്തു. എന്നാല്‍ കുട്ടി മണിക്കൂറുകള്‍ക്കു മുമ്പു തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 

ഗൗരവ് ദുബെ എന്ന മൂന്നു വയസ്സുകാരനെ ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് പുറത്തെടുക്കാനായത്. ഉടന്‍ തന്നെ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചെങ്കിലും കുട്ടിക്കു ജീവനില്ലെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. എട്ടു മണിക്കൂര്‍ മുമ്പെങ്കിലും കുട്ടി മരിച്ചിരിക്കാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ശ്വാസം കിട്ടാതെയാണ് കുട്ടി മരിച്ചതെന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.

അമ്മാവന്റെ പാടത്തു കളിച്ചൊണ്ടിരിക്കെ കാലു തെറ്റിയാണ് ഗൗരവ് കുഴല്‍ക്കിണറില്‍ വീണത്. കിണറിനു മൂടി ഇല്ലായിരുന്നു. 

കുട്ടിയെ രക്ഷിക്കാന്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ നേതൃത്വത്തില്‍ ശ്രമം നടത്തിവരികയായിരുന്നു. കുട്ടിക്കു ശ്വാസിക്കാനായി കിണറിലേക്ക് ഓക്‌സിജന്‍ പമ്പ് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com