പോളിങ്ങിന് മണിക്കൂറുകള്‍ മാത്രം, മണിപ്പൂരില്‍ സ്‌ഫോടനം; 6 വയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു

ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ  മണിപ്പൂരിൽ സ്ഫോടനം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ


ഇംഫാൽ: ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ  മണിപ്പൂരിൽ സ്ഫോടനം. സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കുണ്ട്. ശനിയാഴ്ച രാത്രി 7.30ഓടെ ചുരാചന്ദ്പൂർ ജില്ലയിലെ ഗാംഗ്പിമുവാൽ ഗ്രാമത്തിലാണ് സ്ഫോടനമുണ്ടായത്. 

കൊല്ലപ്പെട്ടവരിൽ ആറ് വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. ആറ് വയസുള്ള മാഗ്മിൻലാലും 22 വയസുള്ള ലാഗ്ഗിൻസാംഗുമാണ് കൊല്ലപ്പെട്ടത്.  ബിഎസ്എഫ് ഫയറിംഗ് റേഞ്ചിൽ പൊട്ടാതെ കിടന്ന മോർട്ടാർ ഷെൽ നാട്ടുകാർ എടുത്തപ്പോൾ പൊട്ടിത്തെറിച്ചതായിരിക്കാം എന്ന വിലയിരുത്തലും ഉയരുന്നുണ്ട്. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന മോർട്ടാർ ഷെല്ല് കുട്ടികൾ കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതായും സംശയിക്കുന്നുണ്ട്.  

സ്ഫോടന നടന്ന സ്ഥലത്ത് മോർട്ടാർ ഷെല്ലിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തി. മണിപ്പൂരിലെ ആദ്യഘട്ട പോളിംഗിന് വെറും 48 മണിക്കൂർ മാത്രം ശേഷിക്കെയാണ് മണിപ്പൂരിനെ നടുക്കിയ സ്ഫോടനം. 60 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ അഞ്ച് ജില്ലകളിലായി 38 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് തിങ്കളാഴ്ച നടക്കുക. 15 വനിതാ സ്ഥാനാർത്ഥികൾ അടക്കം 173 സ്ഥാനാർത്ഥികളാണ് മത്സരംരംഗത്തുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com