യുക്രൈന്‍: വീണ്ടും ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി 

യുക്രൈനിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഉന്നതതലയോഗം വിളിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദി, ഫയല്‍ ചിത്രം
പ്രധാനമന്ത്രി നരേന്ദ്രമോദി, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: യുക്രൈനിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഉന്നതതലയോഗം വിളിച്ചു. യുക്രൈനിലെ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഉള്‍പ്പെടെ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുക്കും.

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ നാലു കേന്ദ്ര മന്ത്രിമാരെ അതിര്‍ത്തികളിലേക്ക് അയക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇന്നു രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മന്ത്രിമാരെ അതിര്‍ത്തിയിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി വീണ്ടും യോഗം വിളിച്ചത്.

ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി 

ജ്യോതിരാദിത്യ സിന്ധ്യ റുമാനിയ, മാള്‍ഡോവ അതിര്‍ത്തിയിലെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിക്കും. സ്ലോവാക്യയില്‍ കിരണ്‍ റിജിജുവും ഹംഗറിയില്‍ ഹര്‍ദീപ് സിങ് പുരിയുമാണ് എത്തുക. ജനറല്‍ വികെ സിങ് പോളണ്ടില്‍ ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com