നളന്ദ മെഡിക്കല്‍ കോളജില്‍ 96 ഡോക്ടര്‍മാര്‍ക്ക് കോവിഡ്

രണ്ട് ദിവസത്തിനിടെയാണ് ഇത്രയധികം ഡോക്ടര്‍മാര്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പറ്റ്‌ന: ബിഹാറിന്റെ തലസ്ഥാനമായ പറ്റ്‌നയിലെ നളന്ദമെഡിക്കല്‍ കോളജിലെ 96 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ നൂറിലധികം ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസത്തിനിടെയാണ് ഇത്രയധികം ഡോക്ടര്‍മാര്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്.

ബിഹാറില്‍ നിലവില്‍ ആയിരത്തിലധികമാണ് കോവിഡ് രോഗികള്‍. അതില്‍ പകുതിയും പറ്റ്‌നയിലാണ്. എന്നാല്‍ ഇതില്‍ ഒരാള്‍പോലും ഒമൈക്രോണ്‍ സ്ഥിരികരിച്ചിട്ടില്ല.

രോഗം സ്ഥിരീകരിച്ചവരില്‍ ജൂനിയര്‍ ഡോക്ടര്‍മാരുമുണ്ട്. ഇതില്‍ അഞ്ച് പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വൈറസ് സ്ഥിരീകരിച്ച ഡോക്ടര്‍മാരില്‍ നിരവധി പേര്‍ കോവിഡ് വാര്‍ഡില്‍ ഡ്യൂട്ടി എടുത്തവരായതിനാല്‍ വ്യാപകമായ അണുബാധയ്ക്ക് സാധ്യതയുണ്ട്. പ്രതിദിന മുപ്പത് കേസുകളില്‍ നിന്ന് 1084 കേസുകളായി ഉയര്‍ന്നിട്ടുണ്ട്. ദിനംപ്രതി ഒന്നരലക്ഷം സാമ്പിളുകളാണ് പരിശോധിക്കുന്നത്.

ഡല്‍ഹിയില്‍ ഇന്ന് നാലായിരത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹി നഗരത്തില്‍ മാത്രം പോസിറ്റിവിറ്റി നിരക്ക് 6 ശതമാനമായി ഉയര്‍ന്നു. ഈ ആഴ്ചയില്‍ കോവിഡ് തരംഗം സംസ്ഥാനത്ത് മൂര്‍ധന്യാവസ്ഥയില്‍ എത്തുമെന്നാണ് കരുതുന്നതെന്നും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കി.

ജനുവരിയിലെ ആദ്യ രണ്ടു ദിവസങ്ങളില്‍ ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളിലേതിനേക്കാള്‍ കൂടുതല്‍ കേസുകളാണ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ 4669 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ജനുവരി ഒന്ന്, രണ്ട് ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ 5910 ആയിട്ടാണ് ഉയര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com