ഒമൈക്രോണ്‍ ബാധിതര്‍ 2135; മുന്നില്‍ മഹാരാഷ്ട്രയും ഡല്‍ഹിയും, കേരളം മൂന്നാമത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2022 11:52 AM |
Last Updated: 05th January 2022 11:52 AM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 2135 ആയി. ഇന്നലെ 243 പേരിലാണ് ഒമൈക്രോണ്‍ കണ്ടെത്തിയത്. ഇതുവരെ 828 പേര്‍ ഒമൈക്രോണില്‍ നിന്നു മുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍. മഹാരാഷ്ട്രയില്‍ 653 പേര്‍ക്കും ഡല്‍ഹിയില്‍ 464 പേര്‍ക്കും പുതിയ വകഭേദം കണ്ടെത്തി. മഹാരാഷ്ട്രയില്‍ 259 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ സംസ്ഥാനത്ത് 85 പേര്‍ക്കാണ് ഒമൈക്രോണ്‍ ബാധ കണ്ടെത്തിയത്.
മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കും പിന്നാലെ കേരളമാണ് ഒമൈക്രോണ്‍ കേസുകളില്‍ മുന്നില്‍. 185 പേര്‍ക്കാണ് ഇതുവരെ പുതിയ വകഭേദം കണ്ടെത്തിയത്.
രാജ്യത്തെ 24 സംസ്ഥാനങ്ങളില്‍ ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.