ടിപിആര്‍ പതിനാറിനു മുകളില്‍; 2,68,833 പേര്‍ക്കു കൂടി കോവിഡ്; ഒമൈക്രോണ്‍ ആറായിരം കടന്നു

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.66 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഇത് പതിനാലിനു മുകളിലായിരുന്നു
കച്ചവടക്കാര്‍ക്കിടയില്‍ കോവിഡ് പരിശോധന നടത്തുന്നു ചിത്രം പിടിഐ
കച്ചവടക്കാര്‍ക്കിടയില്‍ കോവിഡ് പരിശോധന നടത്തുന്നു ചിത്രം പിടിഐ

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 2,68,833 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 4631 കൂടുതല്‍ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.66 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഇത് പതിനാലിനു മുകളിലായിരുന്നു. 

കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 6,041 ആയി. നിലവില്‍ 14,17,820 ആണ് രാജ്യത്തെ ആക്ടിവ് കേസുകള്‍.

മഹാരാഷ്ട്രയില്‍ ഇന്നലെ 43,211 പേര്‍ക്കാണ് വൈറസ് ബാധ. 33,356 പേര്‍ രോഗമുക്തി നേടി. 19 പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 2,61,658 ആയി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് മുംബൈയിലാണ്. 238 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 1605 ആയി

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 28,723 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3105 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 14 പേര്‍ മരിച്ചു. നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1,41,337 ആയി.

തമിഴ്‌നാട്ടിലും കോവിഡ് വ്യാപനം രൂക്ഷമാണ്. 24 മണിക്കൂറിനിടെ 23,459 പേര്‍ക്കാണ് രോഗം. ടിപിആര്‍ 15.3 ആണ്. 8,963 പേര്‍ രോഗമുക്തി നേടി. ചെന്നൈയിലാണ് കൂടുതല്‍ രോഗികള്‍. ചെന്നൈയില്‍ മാത്രം 22.6 ആണ് ടിപിആര്‍

ബംഗാളില്‍ ഇന്നലെ 22,645 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 28 പേര്‍ മരിച്ചു. 31.14 ശതമാനമാണ് ടിപിആര്‍. സജീവകേസുകള്‍ ഒന്നേമുക്കാല്‍ ലക്ഷം കടന്നു.

ഡല്‍ഹിയില്‍ 24,383 പേര്‍ക്കാണ് പ്രതിദിന വൈറസ് ബാധ. 26, 236 പേര്‍ രോഗമുക്തി നേടി. ഒരുലക്ഷത്തിനടുത്താണ് ചികിത്സയിലുള്ളവരുടെ എണ്ണം. ടിപിആര്‍ 30.64.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com