കോണ്‍ഗ്രസിന്റെ സ്ത്രീ ശാക്തീകരണ ക്യാമ്പയിന്റെ പോസ്റ്റര്‍ ഗേള്‍ ബിജെപിയില്‍; യുപിയില്‍ പ്രിയങ്ക ഗാന്ധിക്ക് വന്‍ തിരിച്ചടി

ഈ ക്യാമ്പയിന്‍ യുപിയില്‍ തരംഗമാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരിക്കെയാണ്, ക്യാമ്പയിന്റെ പ്രധാന മുഖമായിരുന്ന നേതാവ് തന്നെ എതിര്‍ ചേരിയിലെത്തിയത്
പ്രിയങ്ക മൗര്യ ബിജെപിയില്‍/എഎന്‍ഐ
പ്രിയങ്ക മൗര്യ ബിജെപിയില്‍/എഎന്‍ഐ

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് അടുക്കെ, കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. കോണ്‍ഗ്രസിന്റെ 'ലഡ്കി ഹൂം ലാഡ് സക്തി ഹൂം' എന്ന ക്യാമ്പയിന്റെ മുഖമായിരുന്ന പ്രിയങ്ക മൗര്യ ബിജെപിയില്‍ ചേര്‍ന്നു. 

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് പ്രിങ്ക ഗാന്ധി ഈ മുദ്രാവാക്യമുയര്‍ത്തി യുപിയില്‍ പ്രചാരണം നടത്തുന്നത്. ഈ ക്യാമ്പയിന്‍ യുപിയില്‍ തരംഗമാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരിക്കെയാണ്, ക്യാമ്പയിന്റെ പ്രധാന മുഖമായിരുന്ന നേതാവ് തന്നെ എതിര്‍ ചേരിയിലെത്തിയത്. 

തന്റെ പേരും പ്രശസ്തിയും മാത്രാണ് കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്. തന്റെ പത്ത് ലക്ഷം സോഷ്യല്‍ മീഡിയ ഫോളോവേഴ്സിനെയും പ്രചാരണത്തിനായി മാത്രം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും പ്രിയങ്ക ആരോപിക്കുന്നു. 'എന്നെ പരമാവധി ഉപയോഗിച്ച കോണ്‍ഗ്രസ്, പക്ഷേ ടിക്കറ്റ് നല്‍കിയില്ല. അവര്‍ അത് മറ്റാര്‍ക്കോ നല്‍കി. ഇത് അനീതിയാണ്. നേരത്തെ തന്നെ ഇതൊക്കെ തീരുമാനിച്ചുറപ്പിച്ചണ്'- പ്രിയങ്ക മൗര്യ പറഞ്ഞു.

പ്രിയങ്കക്കൊപ്പം, എസ്പി നേതാവ് പ്രമോദ് ഗുപ്തയും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. മുലായം സിങ് യാദവിന്റെ ബന്ധുകൂടിയാണ് പ്രമോദ്. അതേസമയം, കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ റായ് ബറേലി എംഎല്‍എ അതിഥി സിങ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ നവംബറില്‍ ഇവര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നെങ്കിലും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവച്ചിരുന്നില്ല. എസ്പി എംഎല്‍എയും നിയമസഭ ഡെപ്യൂട്ടി സ്പീക്കറുമായ നിതിന്‍ അഗര്‍വാളും ബിജെപിയില്‍ ചേര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com