പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുഹൂര്‍ത്തതിന് തൊട്ടുമുന്‍പ് വരന്‍ മാല വലിച്ചെറിഞ്ഞു; വിവാഹത്തില്‍ നിന്ന് പിന്മാറി യുവതി 

ഉത്തര്‍പ്രദേശില്‍ കല്യാണത്തിന് തൊട്ടുമുന്‍പ് വിവാഹത്തില്‍ നിന്ന് പിന്മാറി വധു
Published on

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കല്യാണത്തിന് തൊട്ടുമുന്‍പ് വിവാഹത്തില്‍ നിന്ന് പിന്മാറി വധു. വരണമാല്യം പരസ്പരം ചാര്‍ത്തുന്നതിന് തൊട്ടുമുന്‍പ് വരന്‍ മാല വലിച്ചെറിഞ്ഞതാണ് വധുവിനെ കുപിതയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിവാഹത്തില്‍ നിന്ന് പിന്മാറിയ തീരുമാനത്തില്‍ യുവതി ഉറച്ചുനിന്നു.

ഓറിയ്യ ജില്ലയിലാണ് സംഭവം. പരസ്പരം വരണമാല്യം ചാര്‍ത്തുന്നതിന് തൊട്ടുമുന്‍പ് വരന്‍ മാല വലിച്ചെറിഞ്ഞു അപമര്യാദയായി പെരുമാറിയതാണ് യുവതിയെ അസ്വസ്ഥയാക്കിയതെന്ന് ദൃക്‌സാക്ഷി പറയുന്നു. തുടര്‍ന്ന് കല്യാണം വേണ്ടെന്ന് യുവതി തീരുമാനിക്കുകയായിരുന്നു. 

കല്യാണത്തിന് തൊട്ടുമുന്‍പ് വധു പ്രതിജ്ഞ ചൊല്ലാന്‍ തയ്യാറാവാതിരുന്നത് രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തിന് ഇടയാക്കി. യുവതിയെ അനുനയിപ്പിക്കാന്‍ പലവട്ടം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാല്‍ മാല താന്‍ എറിഞ്ഞില്ലെന്നാണ് വരന്‍ വാദിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com