പരിശോധനയിൽ കോവിഡ് പോസിറ്റീവ്; അഡ്മിറ്റ് ചെയ്യില്ലെന്ന് ഡോക്ടർമാർ; ​ഗർഭിണി നടുറോഡിൽ പ്രസവിച്ചു

അച്ചമ്പേട്ടിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിയ ​ഗർഭിണിയെയാണ് കോവിഡ് പോസിറ്റീവ് ആയതിനാൽ മടക്കി അയച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: കോവിഡ് പോസിറ്റീവായ ഗർഭിണിയ്ക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് യുവതി റോഡിൽ പ്രസവിച്ചു. തെലങ്കാനയിലെ നാഗർകുർനൂള്‍ ജില്ലയിലാണ് സംഭവം. അച്ചമ്പേട്ടിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിയ ​ഗർഭിണിയെയാണ് കോവിഡ് പോസിറ്റീവ് ആയതിനാൽ മടക്കി അയച്ചത്. 

ചൊവ്വാഴ്ചയാണ് ഗർഭിണിയായ യുവതി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തി കോവിഡ് പരിശോധന നടത്തിയത്‌. പരിശോധനയില്‍. കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് യുവതിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ സാധിക്കില്ലെന്നും വേറെ ആശുപത്രിയിൽ കൊണ്ടുപൊയ്ക്കൊള്ളാനും ഡോക്ടർ നിർദേശിച്ചു. 

ഇതേത്തുടർന്ന് പുറത്തിറങ്ങിയ യുവതിയ്ക്ക് പോകാൻ ആംബുലൻസും ആശുപത്രി അധികൃതർ ഒരുക്കി നൽകിയില്ല. ഇതിനിടെ പ്രസവവേദന അനുഭവപ്പെട്ട യുവതി, ആശുപത്രി ​ഗേറ്റിന് സമീപത്ത് റോഡിൽ പ്രസവിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ സുപ്രണ്ടിനേയും ഡോക്ടറെയും ആരോ​ഗ്യമന്ത്രി ഹരീഷ് റാവു സസ്പെൻഡ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com