5000 അടി ഉയരത്തില്‍ വച്ച് കാബിനില്‍ പുക; സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി ഇറക്കി - വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd July 2022 10:27 AM  |  

Last Updated: 02nd July 2022 10:27 AM  |   A+A-   |  

spice_jet

വിമാനത്തില്‍ പുക നിറഞ്ഞ നിലയില്‍/വിഡിയോ ദൃശ്യം

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്ന് ജബല്‍പുരിലേക്കു തിരിച്ച സ്‌പൈസ് ജെറ്റ് വിമാനം കാബിനില്‍ പുക കണ്ടതിനെത്തുടര്‍ന്നു തിരിച്ചറക്കി. അയ്യായിരം അടി ഉയരത്തില്‍ വച്ചാണ് വിമാനത്തില്‍ പുക കണ്ടതെന്ന് എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

യാത്രക്കാരെ എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കി. കാബിനില്‍ പുക നിറഞ്ഞതിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്തുവിട്ടു. 

രണ്ടാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് സ്‌പൈസ് ജെറ്റ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തുന്നത്. കഴിഞ്ഞ 19ന് പറ്റ്‌ന വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കിയിരുന്നു. എന്‍ജിനില്‍ തീ കണ്ടതിനെത്തുടര്‍ന്നായിരുന്നു ഇത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇംഫാൽ സൈനിക ക്യാമ്പിലെ മണ്ണിടിച്ചിൽ; മരണം 81ആയി, ഇനിയും കണ്ടെത്താനുള്ളത് 55 പേരെ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ